വാഷിംഗ് മെഷീൻ കഴുകി വൃത്തിയാക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അണുക്കൾ, സോപ്പ് പൊടി തുടങ്ങി പലതരം വസ്തുക്കൾ മെഷീനിൽ അടിഞ്ഞിരിക്കാൻ സാധ്യതയുണ്ട്.
വൃത്തിയാക്കുന്ന ഉപകരണങ്ങളെ തന്നെ വൃത്തിയാക്കുന്നത് പലർക്കും ബോറായി തോന്നാം. എന്നാൽ വാഷിംഗ് മെഷീൻ കഴുകി വൃത്തിയാക്കേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അണുക്കൾ, സോപ്പ് പൊടി തുടങ്ങി പലതരം വസ്തുക്കൾ മെഷീനിൽ അടിഞ്ഞിരിക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ വാഷിംഗ് മെഷീന് കേടുപാടുകൾ വരുത്തുന്നു. വാഷിംഗ് മെഷീൻ വൃത്തിയാക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.
1. വാഷിംഗ് മെഷീനിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള ഗന്ധം വരുന്നുണ്ടെങ്കിൽ മെഷീൻ വൃത്തിയാക്കാൻ സമയമായെന്നാണ് മനസിലാക്കേണ്ടത്.
2. വാഷിംഗ് മെഷീൻ വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ മെഷീന് കേടുപാടുകൾ സംഭവിക്കാൻ കാരണമാകും.
3. കഴുകുമ്പോൾ വസ്ത്രങ്ങളിൽ നിന്നുള്ള അഴുക്കും അണുക്കളും മെഷീനിൽ അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.
4. വസ്ത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന സോപ്പ് പൊടി അടിഞ്ഞുകൂടിയാലും വാഷിംഗ് മെഷീന്റെ പ്രവർത്തനത്തിന് തകരാറുകൾ സംഭവിക്കാം.
5. വൃത്തിയാക്കുന്നതിന് മുമ്പ് വാഷിംഗ് മെഷീനിൽ നിന്നും എല്ലാ വസ്ത്രങ്ങളും മാറ്റാൻ ശ്രദ്ധിക്കണം.
6. എല്ലാ ഭാഗങ്ങളും വൃത്തിയാക്കാൻ മറക്കരുത്. ഫിൽറ്റർ ഇളക്കി മാറ്റി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
7. വൃത്തിയാക്കുന്ന സമയത്ത് സോപ്പ് പൊടിയിടുന്ന ഭാഗവും ലിന്ററ് ഫിൽറ്ററും ഇളക്കി മാറ്റി വൃത്തിയാക്കാനും മറക്കരുത്. മാലിന്യങ്ങൾ ഒഴിച്ചാൽ വാഷിംഗ് മെഷീന്റെ ഈ രണ്ട് ഭാഗങ്ങളിലാണ് അഴുക്കുകൾ ഉണ്ടാവാൻ സാധ്യതയുള്ളത്.
8. വിനാഗിരി, ഹൈഡ്രജൻ പെറോക്സൈഡ്, ക്ലോറിൻ ബ്ലീച്ച് എന്നിവ ഉപയോഗിച്ച് വൃത്തിയാക്കുന്നത് നല്ലതായിരിക്കും. ഇതല്ലാത്ത മറ്റ് ക്ലീനറുകൾ ഒഴിവാക്കുന്നതാണ് നല്ലത്.
9. മെഷീന്റെ അകം മാത്രമല്ല പുറം ഭാഗവും നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. നനവുള്ള തുണി ഉപയോഗിച്ച് നന്നായി തുടച്ചാൽ പറ്റിപ്പിടിച്ച അഴുക്കും കറയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നു.


