ഭക്ഷണം പാകം ചെയ്യുന്നതിനപ്പുറം വീടിന്റെ ഹൃദയ ഭാഗമാണ് അടുക്കള. ഭക്ഷണങ്ങൾ ഉണ്ടാക്കുന്നു, കുടുംബാംഗങ്ങൾ ഒത്തുചേരുന്നു തുടങ്ങി നിരവധി ഓർമ്മകൾ അടുക്കളയിലുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് എപ്പോഴും ഉപയോഗിക്കാൻ സാധിക്കുന്ന വിശ്വാസയോഗ്യമായ വസ്തുക്കളാണ് അടുക്കളയിൽ ഉപയോഗിക്കേണ്ടത്

ഭക്ഷണം പാകം ചെയ്യുന്നതിനപ്പുറം വീടിന്റെ ഹൃദയ ഭാഗമാണ് അടുക്കള. ഭക്ഷണങ്ങൾ ഉണ്ടാക്കുന്നു, കുടുംബാംഗങ്ങൾ ഒത്തുചേരുന്നു തുടങ്ങി നിരവധി ഓർമ്മകൾ അടുക്കളയിലുണ്ട്. അതുകൊണ്ട് തന്നെ നമുക്ക് എപ്പോഴും ഉപയോഗിക്കാൻ സാധിക്കുന്ന വിശ്വാസയോഗ്യമായ വസ്തുക്കളാണ് അടുക്കളയിൽ ഉപയോഗിക്കേണ്ടത്. എന്നാൽ നമ്മളിൽ പലരും ഇപ്പോഴും മണം നഷ്ടപെട്ട സുഗന്ധവ്യഞ്ജനങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്നവരാണ്. ചില സാധനങ്ങൾ കാലപഴക്കം ചെന്നാൽ മാറ്റി വെക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് അറിയാം.

സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധ സസ്യങ്ങൾ 

സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും ഇല്ലാത്ത അടുക്കളകൾ വളരെ കുറവായിരിക്കും. ഭക്ഷണങ്ങൾ ഉണ്ടാക്കുമ്പോഴും കറികൾ വെക്കുമ്പോഴുമൊക്കെ സുഗന്ധവ്യഞ്ജനങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരു സമയം കഴിഞ്ഞാൽ ഇതിന്റെ കാലാവധി കഴിയുകയും പിന്നെ ഇതിന്റെ സ്വാദ് നഷ്ടപ്പെടുകയും ചെയുന്നു. എല്ലാ 6 മാസം അല്ലെങ്കിൽ 12 മാസം കൂടുമ്പോഴും ഇവ മാറ്റി പുതിയത് വാങ്ങേണ്ടതുണ്ട്. രണ്ട് വർഷം വരെയാണ് സുഗന്ധവ്യഞ്ജനങ്ങൾ ഗുണം നഷ്ടപ്പെടാതെ സൂക്ഷിക്കാൻ സാധിക്കുന്നത്. എപ്പോഴും ഇത് ഫ്രഷായി ഇരിക്കുന്നതിന് വേണ്ടി വായുകടക്കാത്തതും സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്ത സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്.

കിച്ചൻ ടവൽ 

അടുക്കള വൃത്തിയാക്കാനും പാത്രങ്ങൾ തുടക്കാനുമൊക്കെ ടവൽ ഉപയോഗിക്കാറുണ്ട്. കാലപ്പഴക്കം ചെന്നാൽ പിന്നെ ടവൽ ഉപയോഗിക്കാനും സാധിക്കില്ല. എന്നാലും നമ്മളിൽ പലരും അത് അങ്ങനെ തന്നെ ഉപയോഗിക്കുന്നവരാണ്. എന്നാൽ വൃത്തിയാക്കാൻ ഉപയോഗിക്കുന്നതുകൊണ്ട് തന്നെ കിച്ചൻ ടവലുകളിൽ നിരവധി ബാക്റ്റീരിയകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ഉപയോഗത്തിന് അനുസരിച്ച് ആഴ്ചയിലോ ദിവസത്തിലോ ഇവ മാറ്റി ഉപയോഗിക്കേണ്ടതാണ്. അല്ലെങ്കിൽ എന്നും ചൂടുവെള്ളത്തിൽ കഴുകിയെടുക്കണം.

പ്ലാസ്റ്റിക് കണ്ടെയ്നർ

എത്രകാലം വരെയും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് പ്ലാസ്റ്റിക് കണ്ടെയ്‌നറുകൾ. എന്നാൽ അധിക കാലം ഇത് ഉപയോഗിച്ചാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകും. കാലക്രമേണ പ്ലാസ്റ്റിക് നശിക്കുകയും അതിൽ അടങ്ങിയിരിക്കുന്ന കെമിക്കലുകൾ ഭക്ഷണസാധനങ്ങളിൽ ചേരുകയും ചെയ്യുന്നു. പൊട്ടലോ നിറവ്യത്യാസമോ, ദുർഗന്ധമോ ഉണ്ടായാൽ അവ പെട്ടെന്ന് ഉപേക്ഷിക്കണം.

കിച്ചൻ സ്പോഞ്ച് 

അടുക്കള വൃത്തിയാക്കാൻ ഉപയോഗിക്കുന്ന മറ്റൊന്നാണ് കിച്ചൻ സ്‌ക്രബ് അല്ലെങ്കിൽ കിച്ചൻ സ്പോഞ്ച്. ടവലിൽ ഉള്ളതുപോലെ തന്നെ സ്പോഞ്ചിലും അണുക്കൾ പറ്റിപ്പിടിച്ചിരിക്കാം. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോൾ ഇവ മാറ്റി പുതിയത് ഉപയോഗിക്കാവുന്നതാണ്.

വൈദ്യുതി ബില്ല് കൂടുതലാണോ? വീട്ടുപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം