മൃഗങ്ങളുടെ പരിചരണം, ഉറക്കം, വ്യായാമം തുടങ്ങി പലതരം കാര്യങ്ങളിലും ശ്രദ്ധ ചെലുത്തണം. അതേസമയം ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് മൃഗങ്ങൾക്ക് പരിചരണം വേണ്ടി വരുന്നത്.
വീട്ടിൽ മൃഗങ്ങളെ വളർത്തുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മൃഗങ്ങളുടെ പരിചരണം, ഉറക്കം, വ്യായാമം തുടങ്ങി പലതരം കാര്യങ്ങളിലും ശ്രദ്ധ ചെലുത്തണം. അതേസമയം ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് മൃഗങ്ങൾക്ക് പരിചരണം വേണ്ടി വരുന്നത്. വേനൽക്കാലത്തെ ചൂടും മനുഷ്യർക്ക് ഉള്ളതുപോലെ തന്നെ മൃഗങ്ങളെയും നന്നായി ബാധിക്കുന്നു. എന്നാൽ മനുഷ്യരെപോലെ ചൂട് കൂടുമ്പോൾ വിയർക്കുകയോ അത് പറയുവാനോ മൃഗങ്ങൾക്ക് സാധിക്കില്ല. വ്യത്യസ്തമായ ഭക്ഷണങ്ങളാണ് നമ്മൾ മൃഗങ്ങൾക്ക് നൽകാറുള്ളത്. എന്നാൽ വേനൽക്കാലത്തെ ഭക്ഷണ രീതി മറ്റുള്ളതിൽനിന്നും വ്യത്യസ്തമാണ്. നായ്ക്കൾക്ക് ഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
കുറച്ച് കൊടുക്കാം
പുതിയതായി എന്തെങ്കിലും ഭക്ഷണം നായക്ക് നൽകുമ്പോൾ ചെറിയ അളവിൽ കൊടുക്കാൻ ശ്രദ്ധിക്കണം. എപ്പോഴും കഴിക്കുന്ന ഭക്ഷണത്തിനൊപ്പം പുതിയ ഭക്ഷണം ചെറിയ അളവിൽ ചേർത്ത് കൊടുക്കുന്നതാണ് നല്ലത്. ഭക്ഷണം കൊടുക്കുമ്പോൾ ദഹന പ്രശ്നങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കേണ്ടതുമുണ്ട്.
തണുപ്പുള്ള ഭക്ഷണങ്ങൾ
വേനൽക്കാലമാകുമ്പോൾ ചൂടിന് ശമനം ഉണ്ടാകും വിധത്തിലുള്ള ഭക്ഷണങ്ങളാണ് മൃഗങ്ങൾക്ക് നൽകേണ്ടത്. വെള്ളരി, തണ്ണിമത്തൻ, ഇല പച്ചക്കറികൾ തുടങ്ങിയ ഭക്ഷണങ്ങൾ നായ്ക്കൾക്ക് വളരെ നല്ലതാണ്. ഇത് അവയെ എപ്പോഴും ചൂട്, നിർജ്ജിലീകരണം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. കൂടാതെ ഇത്തരം ഭക്ഷണങ്ങൾ മൃഗങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണ്.
പോഷകാഹാരങ്ങൾ
വേനൽക്കാലത്തെ നിർജ്ജിലീകരണം തടയുന്നതിനൊപ്പം തന്നെ പോഷകാഹാരങ്ങളും നായ്ക്കൾക്ക് നൽകേണ്ടതുണ്ട്. അവയുടെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടി ശരിയായ ഭക്ഷണ രീതികൾ ക്രമീകരിക്കണം. നായ്ക്കൾക്ക് എപ്പോഴും കലോറി കുറഞ്ഞ ഭക്ഷണങ്ങൾ നൽകാൻ ശ്രദ്ധിക്കേണ്ടതുണ്ട്.
പഴവർഗ്ഗങ്ങൾ
എല്ലാത്തരം പഴവർഗ്ഗങ്ങളും മൃഗങ്ങൾക്ക് നൽകാൻ സാധിക്കില്ല. എന്നാൽ ബ്ലൂബെറി, സ്ട്രോബെറി, പഴം തുടങ്ങിയ പഴവർഗ്ഗങ്ങൾ വേനൽക്കാലത്ത് നായ്ക്കൾക്ക് കൊടുക്കുന്നത് നല്ലതാണ്.
വളർത്ത് മൃഗം ഈ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കണേ


