ക്ലാസിക്കൽ ഗാനം ആസ്വദിക്കുന്ന വളര്‍ത്തുനായയെ ആണ് വീഡിയോയില്‍ കാണുന്നത്. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു യുവതിയുടെ കയ്യില്‍ ഇരിക്കുകയാണ് ഈ ക്യൂട്ട് നായ. 

പല തരത്തിലുള്ള വീഡിയോകള്‍ ദിനംപ്രതി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകാറുണ്ട്. അതില്‍ നായകളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തിലൊരു വളര്‍ത്തുനായയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ക്ലാസിക്കൽ ഗാനം ആസ്വദിക്കുന്ന വളര്‍ത്തുനായയെ ആണ് വീഡിയോയില്‍ കാണുന്നത്. മഹീന്ദ്ര ഗ്രൂപ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ആണ് ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഒരു യുവതിയുടെ കയ്യില്‍ ഇരിക്കുകയാണ് ഈ ക്യൂട്ട് നായ. ക്ലാസിക്കൽ ഗാനം കേള്‍ക്കുമ്പോള്‍, അതിന്‍റെ താളത്തിന് അനുസരിച്ച് നായ തന്‍റെ തലയാട്ടുകയാണ്. ഇത് കണ്ട് ആ യുവതിക്ക് വരെ ചിരി നിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല.

നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്കും കമന്‍റുകളും ചെയ്തതും. ക്യൂട്ട് വീഡിയോ എന്നും ഈ നായക്ക് സംഗീതത്തില്‍ ഭാവിയുണ്ടെന്ന് തോന്നുന്നൂ എന്നും തുടങ്ങി നിരവധി കമന്‍റുകളാണ് പോസ്റ്റിന് താഴെ വന്നത്. ഇതുവരെ രണ്ട് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. 

Scroll to load tweet…

അതേസമയം, സ്‌കിപ്പിംഗ് ചെയ്യുന്ന ഒരു നായയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കൂടെ നില്‍ക്കുന്ന വയോധകനൊപ്പമാണ് നായ സ്‌കിപ്പിംഗ് റോപ്പ് ചെയ്യുന്നത്. ബാലു എന്ന നായ ആണ് ഉടമസ്ഥനൊപ്പം സ്‌കിപ്പിംഗ് ചെയ്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 30 സെക്കന്‍റില്‍ ഏറ്റവും കൂടുതല്‍ തവണ സ്‌കിപ്പിംഗ് ചെയ്തതിന് ആണ് നായക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ആണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. 

Also Read: 'ഞാൻ ഇത് മുഴുവൻ വാങ്ങിയാൽ നിനക്ക് സന്തോഷമാകുമോ'; വൈറലായി വീഡിയോ