എണ്ണമറ്റ യൂട്യൂബ് ചാനലുകള്‍, ഫേസ്ബുക്ക്- ഇന്‍സ്റ്റഗ്രാം പേജുകളെല്ലാം ഇത്തരത്തിലുണ്ട്. ഇക്കൂട്ടത്തില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. കുട്ടികളുടെ കുസൃതികളും സംസാരവും കളിയുമെല്ലാം കാണാന്‍ നമുക്കേവര്‍ക്കും ഇഷ്ടമാണ്. ഈ താല്‍പര്യമാണ് സമൂഹമാധ്യമങ്ങളില്‍ കുട്ടി താരങ്ങളെ സൃഷ്ടിക്കുന്നത്

ഓരോ ദിവസവും അസംഖ്യം വീഡിയോകളാണ് ( Viral Video ) വിവിധ സോഷ്യല്‍ മീഡിയ ( Social Media ) പ്ലാറ്റ്‌ഫോമുകളില്‍ വന്നുനിറയുന്നത്. ഏതൊരു വ്യക്തിക്കും പ്രശസ്തിയിലേക്ക് നടന്നുകയറാനുള്ള അവസരം ഇന്ന് ഡിജിറ്റല്‍ ലോകത്തിലുണ്ട്. അത് ഉപയോഗപ്പെടുത്തി മുന്നേറുന്നവരും നിരവധിയാണ്. 

എണ്ണമറ്റ യൂട്യൂബ് ചാനലുകള്‍, ഫേസ്ബുക്ക്- ഇന്‍സ്റ്റഗ്രാം പേജുകളെല്ലാം ഇത്തരത്തിലുണ്ട്. ഇക്കൂട്ടത്തില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. കുട്ടികളുടെ കുസൃതികളും സംസാരവും കളിയുമെല്ലാം കാണാന്‍ നമുക്കേവര്‍ക്കും ഇഷ്ടമാണ്. ഈ താല്‍പര്യമാണ് സമൂഹമാധ്യമങ്ങളില്‍ കുട്ടി താരങ്ങളെ സൃഷ്ടിക്കുന്നത്. 

എന്നാല്‍ കുട്ടികളെ പ്രശസ്തരാക്കാന്‍ വേണ്ടി മാതാപിതാക്കള്‍ കഠിനശ്രമങ്ങള്‍ നടത്തുമ്പോള്‍ ചിലപ്പോഴെങ്കിലും അത് 'നെഗറ്റീവ്' ആയി ആളുകളെ സ്വാധീനിക്കാറുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണ് ഒരു കുട്ടി ഹീറോ. 

മോലിക് ജയിന്‍ എന്ന ബാലന്റേതാണ് ഈ വീഡിയോ. വിവിധ വീഡിയോകളിലൂടെ ശ്രദ്ധേയനായ മോലിക് ജെയിന്‍ ഇക്കുറി കുട്ടികളെ പ്രശസ്തരാക്കാന്‍ വേണ്ടി മാതാപിതാക്കള്‍ ചെയ്യുന്ന കാര്യങ്ങളെയാണ് നിശിതമായി വിമര്‍ശിക്കുന്നത്.

കാറിലിരുന്ന് കരിമ്പ് ജ്യൂസ് കഴിച്ചുകൊണ്ടിരിക്കെ മോലിക് ജെയിന് നേരെ ക്യാമറ ഓണ്‍ ചെയ്ത് വയ്ക്കുകയാണ് മോലിക്കിന്റെ അച്ഛന്‍. ഇതോടെ അച്ഛനോട് ദേഷ്യത്തോടെ സംസാരിക്കുകയാണ് മോലിക്. വീഡിയോ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി കുട്ടികളെ ഇങ്ങനെ ഉപയോഗപ്പെടുത്തരുതെന്നും ആഹാരം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും വരെ വീഡിയോയില്‍ പകര്‍ത്തുന്നത് എന്തിനാണെന്നും മോലിക് വികാരഭരിതനായി ചോദിക്കുന്നു. 

ഇത് തന്റെ മാത്രം അനുഭവമല്ലെന്നും ധാരാളം കുട്ടികള്‍ സമാനമായ അനുഭവത്തിലൂടെകടന്നുപോകുന്നുണ്ടെന്നും മോലിക് പറയുന്നു. ഇത് പലര്‍ക്കും ഒരു ഓര്‍മ്മപ്പെടുത്തല്‍ അല്ലെങ്കില്‍ താക്കീത് എന്ന നിലയില്‍ ബോധപൂര്‍വ്വം തന്നെ മോലിക് ചെയ്തതാണെന്നാണ് മോലികിന്റെ ആരാധകര്‍ പറയുന്നത്. അതേസമയം മോലികിന്റെ തന്നെ അനുഭവമാണ് വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് വാദിക്കുന്നവരുമുണ്ട്.

ഏതായാലും വീഡിയോ കാര്യമായ രീതിയില്‍ തന്നെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തിക്ക് വേണ്ടി കുട്ടികളുടെ സ്വകാര്യത ഹനിക്കുന്നത് നല്ല പ്രവണതയല്ലെന്ന അഭിപ്രായത്തോടാണ് ഏവരും യോജിക്കുന്നത്. കുട്ടികള്‍ക്ക് അവരുടേതായ സമയം അനുവദിച്ച് നല്‍കിയില്ലെങ്കില്‍ അത് അവരുടെ മാനസികാവസ്ഥയെ മോശമായി സ്വാധീനിക്കുമെന്നും പലരും ഓര്‍മ്മപ്പെടുത്തുന്നു.

View post on Instagram

Also Read:- പേരക്കിടാവിന്റെ 'പ്രാങ്ക്', കിളി' പോയി മുത്തശ്ശി; വീഡിയോ

എന്ത് ചോദിച്ചാലും ഉത്തരം 'റെഡി'; മിടുക്കനെന്ന് സോഷ്യല്‍ മീഡിയ... നിത്യവും രസകരമായ എത്രയോ വീഡിയോകളും വാര്‍ത്തകളുമാണ് നമ്മെ തേടി സോഷ്യല്‍ മീഡിയയിലൂടെ എത്താറ്. ഇവയില്‍ മൃഗങ്ങളുമായോ കുട്ടികളുമായോ എല്ലാം ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയാണ്. കൗതുകമുണര്‍ത്തുന്ന ഉള്ളടക്കം എന്ന നിലയില്‍ മാത്രമല്ല ഇവയെ നാം ഇഷ്ടപ്പെടുന്നത്. ചിലപ്പോഴെങ്കിലും നമ്മെ അമ്പരപ്പിക്കുന്ന രീതിയില്‍ മികച്ചതും ആയിരിക്കും ഇവയെല്ലാം. കുട്ടികളുടെ വീഡിയോകളില്‍ മിക്കപ്പോഴും അവരുടെ കുസൃതികളോ അബദ്ധങ്ങളോ എല്ലാമായിരിക്കും ഉള്ളടക്കമായി വരിക... Read More...