യജമാനന്‍റെ കയ്യിലിരിക്കുന്ന ഭക്ഷണത്തിലേയ്ക്ക് ഒളിഞ്ഞുനോക്കുന്ന, എന്നാല്‍ യജമാനന്‍ നോക്കുമ്പോള്‍ മുഖം തിരിക്കുകയും ചെയ്യുന്ന കുറുമ്പന്‍ നായയെ ആണ് ഇവിടെ കാണുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. 

വ്യത്യസ്തമായ പല തരം വീഡിയോകളാണ് നാം ദിവസവും സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ച്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് ഓമനിച്ച് വളര്‍ത്തുന്ന വളര്‍ത്തുനായകളുടെ രസകരമായ വീഡിയോകള്‍ പലപ്പോഴും സൈബര്‍ ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇവിടെ വൈറലാകുന്നത്. 

യജമാനന്‍റെ കയ്യിലിരിക്കുന്ന ഭക്ഷണത്തിലേയ്ക്ക് ഒളിഞ്ഞുനോക്കുന്ന, എന്നാല്‍ യജമാനന്‍ നോക്കുമ്പോള്‍ മുഖം തിരിക്കുകയും ചെയ്യുന്ന കുറുമ്പന്‍ നായയെ ആണ് ഇവിടെ കാണുന്നത്. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. യജമാനന്‍റെ തൊട്ടടുത്ത് ഇരിക്കുകയാണ് വളര്‍ത്തുനായ. യജമാനന്‍ തന്‍റെ കയ്യിലിരിക്കുന്ന പ്ലേറ്റില്‍ നിന്ന് ഭക്ഷണം ഓരോ തവണ കഴിക്കുമ്പോഴും നായ പ്ലേറ്റില്‍ കൊതിയോടെ നോക്കുന്നുണ്ട്. എന്നാല്‍ യജമാനന്‍റെ നോട്ടം നായയിലേയ്ക്ക് പതിച്ചാല്‍, അയ്യേ എനിക്ക് നിങ്ങളുടെ ഭക്ഷണം ഒന്നും വേണ്ട എന്ന ഭാവത്തില്‍ മുഖം തിരിക്കുകയാണ് നായ. 

33 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ ഇതുവരെ 8.8 മില്യണ്‍ ആളുകളാണ് കണ്ടത്. 217കെ ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു. നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ വന്നു. കുറുമ്പന്‍ നായ കൊള്ളാം എന്നാണ് വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. 

Scroll to load tweet…

മുമ്പ് സ്വന്തം വീട്ടിലെ അടുക്കളയിലിരിക്കുന്ന ഭക്ഷണം ആരും കാണാതെ സ്വയം എടുത്ത് കഴിക്കുന്ന മറ്റൊരു നായയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉയരത്തില്‍ ഇരിക്കുന്ന ഭക്ഷണം എടുക്കാനായി കൗശലക്കാരനായ നായ കസേര എടുത്തുകൊണ്ടുവരുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ശേഷം കസേരയുടെ മുകളില്‍ കയറി നിന്നുകൊണ്ട് ആശാന്‍ ഭക്ഷണം അകത്താക്കുകയായിരുന്നു. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിച്ചത്. നിരവധി ലൈക്കുകളും കമന്‍റുകളും അന്ന് വീഡിയോയ്ക്ക് ലഭിച്ചിരുന്നു. 

Also Read: 'ആരും തുമ്മിപ്പോകും'; ആദ്യമായി ഈ ഐസ്‌ക്രീം കഴിക്കുന്നവരുടെ പ്രതികരണം; വീഡിയോ