ഫാഷൻ ലോകത്ത് എന്നും നിലനിൽക്കുന്ന ചില ട്രെൻഡുകളുണ്ട്. അത്തരത്തിൽ എൺപതുകളിലും തൊണ്ണൂറുകളിലും പ്രിൻസസ് ഡയാന ധരിച്ച വസ്ത്രങ്ങൾ ഇന്നും പുതിയ തലമുറയ്ക്ക്, പ്രത്യേകിച്ച് ജെൻ സിക്ക് പ്രിയങ്കരമാണ്.

ഫാഷൻ ലോകത്ത് നിന്ന് കാലം എത്ര മുന്നോട്ട് പോയാലും ചില സ്റ്റൈലുകൾക്ക് ഒരു മങ്ങലുമേൽക്കില്ല. അത്തരത്തിൽ ഒരു കാലഘട്ടത്തെ തന്നെ സ്വാധീനിച്ച ഐക്കോണിക് സ്റ്റൈലുകളുടെ ഉടമയാണ് പ്രിൻസസ് ഡയാന. എൺപതുകളിലും തൊണ്ണൂറുകളിലും ഡയാന ധരിച്ച പല വേഷവിധാനങ്ങളും ഇന്നും പുതിയ തലമുറയ്ക്ക് ഒരുപോലെ പ്രിയങ്കരമാണ്.

സ്കർട്ടഡ് സ്യൂട്ടുകൾ മുതൽ 'മോം-ഫിറ്റ്' ജീൻസുകൾ വരെ, ഡയാന ധരിച്ച ഓരോ വസ്ത്രത്തോടുമൊപ്പം സ്വെറ്ററുകൾ സ്റ്റൈൽ ചെയ്ത രീതി വളരെ മനോഹരമായിരുന്നു. 90കളിൽ കണ്ട ഡയാനയുടെ ഫാഷൻ ഇന്ന് 2025-ൽ ഒരു ഗംഭീരമായ തിരിച്ചുവരവ് നടത്തുകയാണ്. ഓവർസൈസ്ഡ് കോളർ-സ്റ്റൈൽ സ്വെറ്റ് ഷർട്ടുകൾ ഉൾപ്പെടെയുള്ള ആ 90-കളിലെ ട്രെൻഡുകൾക്ക് പിന്നാലെയാണ് ഇന്നത്തെ ജെൻ സി തലമുറ. 'അത്ര പോരാ' എന്ന് തോന്നുന്നതിനെ പോലും മനോഹരമായി മാറ്റാനുള്ള കഴിവ് ഡയാനയ്ക്കുണ്ടായിരുന്നു.

ഈ തണുപ്പുകാലത്ത് പരീക്ഷിക്കാം 90-കളിൽ ഡയാന ധരിച്ച അഞ്ച് സ്വെറ്റർ സ്റ്റൈലുകൾ ഇതാ:

1. പോളോ സ്വെറ്റർ ചാം

ബ്രിട്ടീഷ് കായിക വിനോദങ്ങളിൽ ഡയാനയ്ക്ക് വലിയ താൽപര്യമില്ലായിരുന്നുവെങ്കിലും, ഭർത്താവ് കിംഗ് ചാൾസ്, പോളോ കളിയിൽ ഏറെ ആകൃഷ്ടനായിരുന്നു. പോളോ പ്രിന്റുള്ള, ഓവർസൈസ്ഡ് നേവി ബ്ലൂ സ്വെറ്റർ ധരിച്ച് ഡയാന അദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു. ഒരു റഫ്ൾഡ് ഹൈ നെക്ക്‌ലൈനോടുകൂടിയ വെള്ള സ്ട്രെയിറ്റ്-ഫ്ളേഡ് ഡ്രസ്സിനൊപ്പം ആയിരുന്നു ഡയാന ഈ സ്വെറ്റർ ധരിച്ചത്.

2. എംബെല്ലിഷ്ഡ് സ്വെറ്റർ ട്രെൻഡ്

1989-ൽ പ്രിൻസ് ഹാരിയെ ആദ്യമായി സ്കൂളിൽ കൊണ്ടുപോകുമ്പോൾ ഡയാന ധരിച്ച തിളക്കമുള്ള ചുവപ്പ് നിറത്തിലുള്ള ഒരു ഓവർസൈസ്ഡ് സ്വെറ്ററായിറിന് ഇന്നും ആരാധക‍ർ ഏറെയാണ്. ഈ സ്വെറ്ററിൽ മുത്ത് പതിപ്പിച്ച മനോഹരമായ ഒരു ഫ്ലവർ ഡിസൈൻ ഉണ്ടായിരുന്നു. രാത്രിയിലെ ഔട്ടിങ്ങുകൾക്ക് ഇത് മികച്ചതാണ്. അന്ന് ചിലർക്ക് ഇത് ആഡംബരമായി തോന്നിയെങ്കിലും, ഇന്ന് പാർട്ടികൾക്കും പ്രത്യേക ഇവന്റുകൾക്കും പറ്റിയ ഗ്ലാമറസ് ലുക്ക് ഈ സ്വെറ്റർ നൽകുന്നു.

3. സ്ട്രൈപ്പ്ഡ് പ്രിന്റ് കാർഡിഗൻസ്

1989-കളിൽ നടന്ന കുട്ടികളുടെ സ്കൂൾ റണ്ണിനിടെ ഡയാന ധരിച്ച നേവി ബ്ലൂ-വൈറ്റ് സ്ട്രൈപ്പ്ഡ് കാർഡിഗൻ ഇന്നും ട്രെൻഡാണ്. ഈ ഓവർസൈസ്ഡ് ലുക്ക് അന്നും ഇന്നും ഒരുപോലെ നിലനിൽക്കുന്നു. ഡയാനയുടെ ഓവർസൈസ്ഡ് ലുക്ക് നൽകുന്ന ഈ കാർഡിഗനുകൾ ജെൻ സി-യുടെ ഇഷ്ട ഫാഷനാണ്. ഫുൾ-ലെങ്ത് ഫ്ളേഡ് വൈറ്റ് സ്കർട്ടിനൊപ്പം ഇത് സ്റ്റൈൽ ചെയ്തൽ ഒരു മികച്ച വിന്റർ ലുക്ക് നൽകിം സ്ട്രൈപ്പ്ഡ് കാർഡിഗനുകൾ ഈ വർഷം വിപണികളിൽ ലഭ്യമാണ്.

4. ബോൾഡ് പ്രിന്റഡ് സ്വെറ്റ്ഷർട്ട് ഡിസൈനുകൾ

ഡയാന പലപ്പോഴും വൈബ്രന്റ് നിറങ്ങളിലും സ്റ്റേറ്റ്‌മെന്റ് പ്രിന്റുകളിലുമുള്ള ഓവർസൈസ്ഡ് സ്വെറ്ററുകൾ ധരിക്കുമായിരുന്നു. ചുവപ്പ് നിറത്തിലുള്ള ഒരു ക്രൂനെക്ക് സ്വെറ്റ്ഷർട്ടാണ് ഇതിലൊന്ന്. ഇതിൽ നിറയെ വെള്ള ചെമ്മരിയാടുകൾക്കൊപ്പം ഒരു 'കറുത്ത ചെമ്മരിയാടിന്റെ ചിത്രവും പ്രിന്റ് ചെയ്തിരുന്നു. റോയൽ കുടുംബത്തിലെ തന്റെ സ്ഥാനത്തെക്കുറിച്ചുള്ള ഒരു മൗന പ്രസ്താവനയായി പലരും ഇതിനെ കണ്ടു. ബോൾഡ് പ്രിന്റുകൾ ഇഷ്ടപ്പെടുന്നവർക്ക് ഇത് ഒരു മികച്ച ചോയ്സാണ്.

5. ബിൽറ്റ്-ഇൻ നെക്കർചീഫ് സ്വെറ്റർ: 'ഓൾഡ് മണി' ലുക്ക്

ഡ്രസ്സ് അപ്പ് ചെയ്യാനും പാർട്ടിക്ക് പോകുവനും ഇഷ്ടപ്പെടുന്നവരെയാണ് ഈ സ്വെറ്റർ പ്രതിനിധീകരിക്കുന്നത്. വൈറ്റ് ലി-നെക്ക്‌ലൈൻ സ്വെറ്ററിൻ്റെ കഴുത്തിലെ നേവി ബ്ലൂ അല്ലെങ്കിൽ കറുത്ത ഔട്ട്‌ലൈൻ ഒരു ബിൽറ്റ്-ഇൻ നെക്കർചീഫിന്റെ പ്രതീതി നൽകുന്നു. ഓൾ-വൈറ്റ് ഫ്ലെയർഡ് പ്ലീറ്റഡ് സ്കർട്ടിനൊപ്പം ഡയാന ധരിച്ച ഈ ലുക്ക്, 'ഓൾഡ്-മണി ചാം' ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമാണ്. ഈ വിന്ററിൽ ഈ സ്റ്റൈലിലുള്ള ഒരു സ്വെറ്റർ തീർച്ചയായും വാങ്ങാവുന്നതാണ്