കര്‍ഷകനായ ഉടമയുടെ കാര്‍ഷികോപകരണത്തിനുള്ളില്‍ പതിയിരുന്ന പാമ്പിനെ പിടികൂടി കടിച്ചുകൊല്ലുന്ന ഒരു നായയാണ് വീഡിയോയില്‍ ഉള്ളത്. കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന ഉപകരണത്തിനുള്ളില്‍ കണ്ട പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന കര്‍ഷകനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്.

വളർത്തു മൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രത്യേകിച്ച് വളര്‍ത്തു നായകളുടെ വീഡിയോകള്‍ കാണാന്‍ ആളുകള്‍ക്ക് വളരെയേറെ ഇഷ്ടവുമാണ്. മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗമാണ് നായ. തങ്ങളുടെ വേണ്ടപ്പെട്ടവർക്ക് വേണ്ടി മുന്നുംപിന്നും നോക്കാതെ പ്രവർത്തിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. അത്തരമൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കര്‍ഷകനായ ഉടമയുടെ കാര്‍ഷികോപകരണത്തിനുള്ളില്‍ പതിയിരുന്ന പാമ്പിനെ പിടികൂടി കടിച്ചുകൊല്ലുന്ന ഒരു നായയാണ് വീഡിയോയില്‍ ഉള്ളത്. കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന ഉപകരണത്തിനുള്ളില്‍ കണ്ട പാമ്പിനെ പുറത്തെടുക്കാന്‍ ശ്രമിക്കുന്ന കര്‍ഷകനെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ ശ്രമങ്ങള്‍ പരാജയപ്പെടുന്നതോടെ ആണ് രക്ഷകനായി വളര്‍ത്തുനായ എത്തുന്നത്. 

പാമ്പിന്‍റെ ശരീരഭാരം അല്‍പം പുറത്തേയ്ക്ക് വന്നതോടെ ആണ് നായ അതിനെ ചാടി പിടിച്ചത്. പാമ്പിനെ കടിച്ച് വലിച്ച് താഴെയിടുന്നതും വീഡിയോയില്‍ കാണാം. ശേഷം അതിനെയും കടിച്ചു എടുത്തുകൊണ്ട് ദൂരേയ്ക്ക് മാറി പോയി. പാമ്പ് തന്‍റെ പുറത്ത് ചുറ്റാതിരിക്കാന്‍ അതിനെ വളരെ വേഗത്തില്‍ കടിച്ചു കുടയുകയായിരുന്നു നായ. പാമ്പ് ചത്തു എന്ന് ഉറപ്പാകുന്നത് വരെ നായ അതിനെ കടിച്ചു കുടഞ്ഞുകൊണ്ടിരുന്നു. നാലടിയോളം നീളമുള്ള പാമ്പിനെ ആണ് നായ പിടികൂടിയത്. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്യുകയും കമന്‍റുകള്‍ രേഖപ്പെടുത്തുകയും ചെയ്തത്. നായയുടെ ധൈര്യത്തയും ഉടമയോടുള്ള സ്നേഹത്തെയും പ്രശംസിച്ചുകൊണ്ടാണ് ആളുകള്‍ കമന്‍റ് ചെയ്തത്. 

View post on Instagram


അതേസമയം, മഞ്ഞിൽ കളിച്ചു രസിക്കുന്ന ഒരു പാണ്ടയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. മഞ്ഞിൽ പുതഞ്ഞു കിടക്കുന്ന പുൽത്തകിടിയിൽ കിടന്ന് തെന്നി നീങ്ങിയും ഉരുണ്ടുമറിഞ്ഞുമൊക്കെയാണ് പാണ്ട മഞ്ഞുവീഴ്ച ആസ്വദിക്കുന്നത്. വളരെ രസകരമായ ഈ വീഡിയോ ട്വിറ്ററിലൂടെ ആണ് പ്രചരിച്ചത്

Also Read: യാക്കിന്‍റെ ഇറച്ചിയും പാലും ഭക്ഷ്യയോഗ്യമെന്ന് പ്രഖ്യാപിച്ച് എഫ്എസ്എസ്എഐ