വിവാഹ സല്‍ക്കാരങ്ങളില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. പരമ്പരാഗതമായി തന്നെ നമ്മള്‍ അതിഥികളെ ഭക്ഷണം നല്‍കി സല്‍ക്കരിക്കുന്നതിന് മത്സരിക്കുന്നവരാണ്

വിവാഹാഘോഷങ്ങള്‍ എപ്പോഴും സന്തോഷകരമായ മുഹൂര്‍ത്തങ്ങളുടെ സമ്മേളനമാണ്. വധൂവരന്മാര്‍ക്ക് പുതിയജീവിതത്തെ ചൊല്ലിയുള്ള പ്രതീക്ഷകളും ആഹ്ളാദവുമാണെങ്കില്‍ മറ്റുള്ളവര്‍ക്ക് പരസ്പരം ഇഷ്ടമുള്ളവരെയും പ്രിയപ്പെട്ടവരെയും കാണുന്നതിന്‍റെയും ഒത്തുചേരുന്നതിന്‍റെയും സന്തോഷമായിരിക്കും. ഇതിനിടയില്‍ ഭക്ഷണത്തിനും പാട്ടിനും മേളത്തിനുമെല്ലാം ചെറുസന്തോഷങ്ങള്‍ വേറെയും.

വിവാഹ സല്‍ക്കാരങ്ങളില്‍ ഭക്ഷണത്തിനുള്ള പ്രാധാന്യം വളരെ വലുതാണ്. പരമ്പരാഗതമായി തന്നെ നമ്മള്‍ അതിഥികളെ ഭക്ഷണം നല്‍കി സല്‍ക്കരിക്കുന്നതിന് മത്സരിക്കുന്നവരാണ്. എന്നാല്‍ ഓരോ കാലഘട്ടത്തിലും വിവാഹ സല്‍ക്കാരങ്ങളിലെ ഭക്ഷണരീതികളിലും അതത് കാലത്തിന്‍റേതായ മാറ്റങ്ങള്‍ വന്നതായി നമുക്ക് കാണാം.

വീടുകളില്‍ നിന്ന് മാറി ഓഡിറ്റോറിയങ്ങളും ഇന്ന് കൺവെൻഷൻ സെന്‍ററുകളും റിസോര്‍ട്ടുകളുമെല്ലാം വിവാഹവേദികളാകുമ്പോള്‍ ഭക്ഷണത്തിലും ആ വ്യത്യസ്തത കാണാം. ഇപ്പോഴിതാ ഒരു വിവാഹസല്‍ക്കാരത്തിലെ വ്യത്യസ്തമായ ഡൈനിംഗ് രീതിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്.

ബഫെ സമ്പ്രദായം ഇന്ന് മിക്കവര്‍ക്കും പരിചിതമാണ്. ഭക്ഷണം സ്വയം വിളമ്പിക്കഴിക്കുന്നതാണ് ബഫെ രീതി. ഇതും ആദ്യമായി വന്ന സമയത്ത് പലര്‍ക്കും അംഗീകരിക്കാവുന്നതായിരുന്നില്ല എന്നത് സത്യമാണ്. ഇത് പക്ഷേ ബഫെ പോലെയുമല്ല. ഭക്ഷണം സ്വയം തന്നെ പാകം ചെയ്ത് കഴിക്കേണ്ട അവസ്ഥയാണ്.

അതിഥികള്‍ തന്നെ ചപ്പാത്തി ചുട്ട് ആവശ്യം പോലെ പാത്രത്തിലേക്ക് ആക്കി കഴിക്കാൻ പോകുന്നതാണ് വീഡിയോയിലുള്ളത്. ചപ്പാത്തി മാവ്- കുഴച്ച് പരത്തി കൊടുക്കാൻ ആളുണ്ടെന്നാണ് വീഡിയോയില്‍ മനസിലാകുന്നത്. എന്നാലത് ചുട്ടെടുക്കേണ്ടത് അതിഥികളുടെ ജോലിയായിട്ടാണ് മനസിലാകുന്നത്.

ഒരുപക്ഷേ വ്യത്യസ്തതയ്ക്ക് വേണ്ടി ചെയ്തതാകാം. എങ്കിലും ഇത് അല്‍പം കടന്ന കയ്യാണെന്നാണ് വീഡിയോ കണ്ട മിക്കവരുടെയും പ്രതികരണം. ഇങ്ങനെയാണെങ്കില്‍ ചപ്പാത്തി കഴിക്കേണ്ട, ചോറെടുത്താല്‍ മതിയെന്ന രീതിയില്‍ ഇതിനെ ട്രോളുന്നവരാണ് കെട്ടോ കൂടുതലും. എന്തായാലും വ്യത്യസ്തമായ വിവാഹപ്പാര്‍ട്ടി വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി എന്നുതന്നെ പറയാം. 

വീഡിയോ....

Scroll to load tweet…

Also Read:- മെഷീനില്‍ ചപ്പാത്തിയുണ്ടാക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ കൗതുകമാകുന്നു...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo