ഉരഗങ്ങളോട് (ഇഴജന്തുക്കളോട് ), പ്രത്യേകിച്ച് അല്‍പം കൂടി അപകടകാരികളായ പാമ്പുകളോട് അതിയായ ഇഷ്ടം വച്ചുപുലര്‍ത്തുന്നൊരു സോഷ്യല്‍ മീഡിയ താരമാണ് നിക്. 'നിക് ദ റാംഗ്ളര്‍' എന്ന പേരിലാണ് നിക്കിന്‍റെ ഇൻസ്റ്റ പേജുള്ളത്. 

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നമ്മള്‍ കാണാറുണ്ട്, അല്ലേ? ഇവയില്‍ തമാശയോ നൃത്തമോ സംഗീതമോ അല്ലെങ്കില്‍ ഭക്ഷണമോ യാത്രയോ ഒന്നുമല്ലാതെ നമ്മളെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരിപ്പിക്കുന്ന, നമ്മളില്‍ കൗതുകം നിറയ്ക്കുന്ന കാഴ്ചകളടങ്ങുന്ന വീഡിയോകളാണ് കുറെക്കൂടി മൂല്യമുള്ളതെന്ന് പറയുന്നവരാണ് ഏറെ പേരും.

കാരണം, കാണുമ്പോള്‍ തന്നെ എന്തെങ്കിലും പുതിയ അറിവോ അല്ലെങ്കില്‍ അനുഭവമോ പകരുന്നതായിരിക്കണം സോഷ്യല്‍ മീഡിയ വീഡിയോകള്‍ എന്ന് ഇവരെല്ലാം ചിന്തിക്കുന്നു. ഏതായാലും അത്തരക്കാര്‍ക്ക് കാണാൻ ഏറെ താല്‍പര്യം തോന്നുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. 

ഉരഗങ്ങളോട് (ഇഴജന്തുക്കളോട് ), പ്രത്യേകിച്ച് അല്‍പം കൂടി അപകടകാരികളായ പാമ്പുകളോട് അതിയായ ഇഷ്ടം വച്ചുപുലര്‍ത്തുന്നൊരു സോഷ്യല്‍ മീഡിയ താരമാണ് നിക്. 'നിക് ദ റാംഗ്ളര്‍' എന്ന പേരിലാണ് നിക്കിന്‍റെ ഇൻസ്റ്റ പേജുള്ളത്. 

പല ഇനത്തിലുള്ള പാമ്പുകളുമായി അടുത്തിടപഴകുന്ന നിക്കിനെ നമുക്ക് ഈ പേജില്‍ കാണാൻ സാധിക്കും. പലതും കാണുമ്പോള്‍ തന്നെ നമ്മളില്‍ ഭയം നിറയ്ക്കുന്നതാണ്. പാമ്പുകള്‍ മാത്രമല്ല പല വന്യമൃഗങ്ങളുമായും അടുത്തിടപഴകാൻ പേടിയില്ലാത്തയാളാണ് നിക്. എങ്കിലും പാമ്പുകള്‍ തന്നെയാണ് ഇദ്ദേഹത്തിന്‍റെ ഇഷ്ടജീവികള്‍ എന്നത് വ്യക്തം.

ഇപ്പോഴിതാ കൂറ്റനൊരു മൂര്‍ഖൻ പാമ്പിന്‍റെ ശിരസില്‍ ഉമ്മവയ്ക്കുന്നൊരു വീഡിയോ ആണ് നിക് പങ്കുവച്ചിരിക്കുന്നത്. ഇതും കാഴ്ചയില്‍ മിക്കവരെയും ഭയപ്പെടുത്തുന്നത് തന്നെയാണ്. പാമ്പിന്‍റെ ചലനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് അതിന് അനുസരിച്ചാണ് ഇദ്ദേഹവും അനങ്ങുന്നത്. ശേഷം ആദ്യം പാമ്പിന്‍റെ ശിരസില്‍ ഒന്ന് പതിയെ തൊടുകയാണ്. ഇതിനും ശേഷമാണ് പാമ്പിന്‍റെ അടുത്തെത്തി അതിന്‍റെ ശിരസില്‍ ഉമ്മ വയ്ക്കുന്നത്. 

പലരും ഇത് വ്യാജമായ വീഡിയോ ആണോയെന്ന സംശയം പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ വീഡിയോ യഥാര്‍ത്ഥമാണെന്ന് തന്നെയാണ് സൂചന. എന്തായാലും ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്. നിക്കിന്‍റെ ധൈര്യം സമ്മതിച്ചുവെന്നും, കണ്ടിരിക്കാൻ തന്നെ പേടി കൊണ്ട് വിറയല്‍ വരുന്നു എന്നുമെല്ലാം വീഡിയോ കണ്ടവര്‍ കമന്‍റില്‍ കുറിച്ചിരിക്കുന്നു. 

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- ചെറുപ്പക്കാര്‍ക്കുണ്ടോ ഇത്ര 'എനര്‍ജി'? ഇദ്ദേഹത്തിന്‍റെ വീഡിയോകള്‍ കണ്ടിട്ടുണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Karkidaka vavu bali | Asianet News Live | Malayalam Live News | Kerala Live TV News