താരത്തിന്റെ തികച്ചും അപ്രതീക്ഷിതമായ വിയോഗം ഭാര്യയും നടിയുമായ മേഘ്‌ന രാജിനെയും കുടുംബത്തെയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതും ദുഖത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരുന്നു

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒട്ടാകെയും കണ്ണീരീലാഴ്ത്തിക്കൊണ്ടായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ വേര്‍പാട്. ഇക്കഴിഞ്ഞ ജൂണ്‍ ഏഴിനായിരുന്നു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചിരഞ്ജിവി സര്‍ജയുടെ അന്ത്യം. താരത്തിന്റെ തികച്ചും അപ്രതീക്ഷിതമായ വിയോഗം ഭാര്യയും നടിയുമായ മേഘ്‌ന രാജിനെയും കുടുംബത്തെയും വലിയ രീതിയില്‍ ബാധിച്ചിരുന്നു. ചിരഞ്ജീവി മരിക്കുമ്പോള്‍ മേഘ്‌ന നാല് മാസം ഗര്‍ഭിണിയായിരുന്നു എന്നതും ദുഖത്തിന്റെ ആക്കം വര്‍ധിപ്പിച്ചിരുന്നു. 

എന്നാല്‍ ആരാധകരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമെല്ലാം വലിയ പിന്തുണയാണ് സങ്കടകരമായ സാഹചര്യത്തില്‍ മേഘ്‌നയക്കും കുടുംബത്തിനും താങ്ങായത്. ഇതിനിടെ ചിരഞ്ജീവിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ ചിത്രം കൂടി ചേര്‍ത്തുകൊണ്ടുള്ള മേഘ്‌ന രാജിന്റെ 'ബേബി ഷവര്‍' ഫോട്ടോകളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. 

ഇപ്പോഴിതാ ചിരഞ്ജീവിയുടെ പിറന്നാള്‍ ദിനത്തില്‍ മേഘ്‌ന തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ച സന്ദേശമാണ് ആരാധകരുടെ കണ്ണ് നനയിക്കുന്നത്. 

View post on Instagram

'എന്റെ ലോകമേ, നിനക്ക് പിറന്നാള്‍ ആശംസകള്‍. എന്നും എപ്പോഴും നിന്നെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു...' - ഇതാണ് ഭര്‍ത്താവിന് വേണ്ടി മേഘ്‌നയുടെ ആശംസ. നിറഞ്ഞുചിരിക്കുന്ന ചിരഞ്ജീവിയുടെ ചിത്രവും ആശംസയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മേഘ്‌നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ആശംസകളുമായും സാന്ത്വനിപ്പിക്കുന്ന വാക്കുകളുമായും നിരവധി ആരാധകരാണ് കുറിപ്പിന് താഴെ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം മേഘ്ന പങ്കുവച്ച 'ബേബി ഷവർ' വീഡിയോയ്ക്കും വ്യാപകമായ പ്രതികരണങ്ങളാണ് ഇൻസ്റ്റഗ്രാമിൽ ലഭിച്ചിരുന്നത്. പ്രിയപ്പെട്ടവന്‍റെ വേർപാട് നൽകിയ ദുഖത്തിനിടയിലും പിടിച്ചുനിൽക്കാൻ മേഘ്നയ്ക്കാകട്ടെ എന്ന ആശംസകളായിരുന്നു വീഡിയോയ്ക്ക് താഴെ ഏറെയും വന്നത്. 

View post on Instagram

Also Read:-'ഏതൊരു ഞായറാഴ്ചയും പോലെ ആ ദിവസം ആരംഭിച്ചു'; ചീരുവിന്‍റെ മരണദിനത്തെക്കുറിച്ച് ആദ്യ അഭിമുഖത്തില്‍ മേഘ്ന...

Also Read:- 'ശക്തയായിരിക്കൂ'; വിവാഹ വീഡിയോയ്ക്ക് താഴെ മേഘ്‌നയോട് ആരാധകര്‍...