മരിച്ചുപോയ ഭര്‍ത്താവിന്‍റെ ജന്മദിനത്തില്‍ തന്നെ മകന് ജന്മം നല്‍കിയിരിക്കുകയാണ് നേഹ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നേഹ ഇക്കാര്യം ലോകത്തെ അറിയിച്ചത്. 

തരംഗം എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് നേഹ അയ്യര്‍ എന്ന നടി സുപരിചിതയാകുന്നത്. നടി മാത്രമല്ല, മോഡലും ആര്‍.ജെയും കൂടിയാണ് നേഹ. നിറഞ്ഞ ചിരിയും, എപ്പോഴും ഉണര്‍വോടെയുള്ള മുഖവും നേഹയിലേക്ക് കൂടുതല്‍ ആരാധകരെ അടുപ്പിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' എന്ന ദിലീപ് ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

പ്രിയപ്പെട്ടവന്‍റെ വിയോഗത്തിലും, എല്ലാ വേദനകളും മറന്ന് അമ്മയാകാന്‍ തയ്യാറെടുക്കുന്ന നേഹയുടെ ചിത്രങ്ങള്‍ ആരാധകരെ നൊമ്പരപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ മരിച്ചുപോയ ഭര്‍ത്താവിന്‍റെ ജന്മദിനത്തില്‍ തന്നെ മകന് ജന്മം നല്‍കിയിരിക്കുകയാണ് നേഹ. 

View post on Instagram

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നേഹ ഇക്കാര്യം ലോകത്തെ അറിയിച്ചത്. ഭര്‍ത്താവിന്‍റെ വിയോഗത്തെക്കുറിച്ചുളള നേഹയുടെ പോസ്റ്റും വൈറലായിരുന്നു.

View post on Instagram
View post on Instagram

ഭര്‍ത്താവിന്‍റെ വിയോഗത്തിന് ശേഷമാണ് തനിക്കുളളില്‍ ഒരു ജീവന്‍ തുടിക്കുന്നുവെന്ന വിവരം നേഹ അറിഞ്ഞത്. ബേബി ഷവറിന്‍റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram