Asianet News MalayalamAsianet News Malayalam

വായിലേക്ക് പാമ്പിനെ കടത്തുന്ന മനുഷ്യൻ; വീഡിയോയ്ക്ക് താഴെയുള്ള കമന്‍റ്സ് നോക്കൂ...

വിഷപ്പാമ്പാണ് ഇതെന്നാണ് കാഴ്ചയില്‍ നിന്ന് മനസിലാകുന്നത്. വീഡിയോ കണ്ടവരും അത് വിഷപ്പാമ്പാണെന്നാണ് അഭിപ്രായപ്പെടുന്നത്. എന്തായാലും പാമ്പിനെ യാതൊരു പേടിയും കൂടാതെ വായിലേക്ക് പല തലണയിടുകയാണ് ഇദ്ദേഹം.

man places snake inside his mouth hyp
Author
First Published Oct 8, 2023, 12:32 PM IST

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ രസകരമായതും പുതുമയുള്ളതുമായ വീഡിയോകള്‍ നാം കാണുന്നു, അല്ലേ? ഇവയില്‍ മിക്ക വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തയ്യാറാക്കുന്നവയായിരിക്കും. മറ്റ് ചില വീഡിയോകളാണെങ്കില്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്നവയും ആയിരിക്കും

ഇപ്പറഞ്ഞ രീതിയിലുള്ള വീഡിയോകളാണ് അധികപേര്‍ക്കും ഇഷ്ടം. ഇവയായിരിക്കും അധികവും വൈറലാകുന്ന വീഡിയോകളും. നമ്മളില്‍ കൗതുകമോ ആകാംക്ഷയോ അത്ഭുതമോ എല്ലാം നിറയ്ക്കുന്ന കാഴ്ചകളാണ് ഇക്കൂട്ടത്തില്‍ തന്നെ ഏറ്റവുമധികം പേര്‍ കാണാൻ ഇഷ്ടപ്പെടാറ്.

ജീവികളുമായും മൃഗങ്ങളുമായുമെല്ലാം ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ ഇതുപോലുള്ളതാണ്. പ്രത്യേകിച്ച് പാമ്പുകളെ പോലുള്ള ജീവികളുമായി ബന്ധപ്പെട്ട് വരുന്നത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുകയാണ് ഒരു മനുഷ്യൻ പാമ്പിനെ വായിലേക്കെടുക്കുന്നൊരു വീഡിയോ. 

എവിടെ- എപ്പോള്‍ നടന്നതാണ് സംഭവമെന്നത് വ്യക്തമല്ല. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഈ ചുരുങ്ങിയ സമയത്തിനകം തന്നെ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. 

വിഷപ്പാമ്പാണ് ഇതെന്നാണ് കാഴ്ചയില്‍ നിന്ന് മനസിലാകുന്നത്. വീഡിയോ കണ്ടവരും അത് വിഷപ്പാമ്പാണെന്നാണ് അഭിപ്രായപ്പെടുന്നത്. എന്തായാലും പാമ്പിനെ യാതൊരു പേടിയും കൂടാതെ വായിലേക്ക് പല തലണയിടുകയാണ് ഇദ്ദേഹം.

അതും കൃത്യമായി പാമ്പിന്‍റെ തല തന്നെ ഇദ്ദേഹം വായിലേക്ക് വയ്ക്കുന്നുണ്ട്. എന്നാല്‍ അത്ഭുതം, പാമ്പ് തിരിച്ച് ആക്രമിക്കാനേ ശ്രമിക്കുന്നില്ല. ഇതോടെ ഇദ്ദേഹം മദ്യപിച്ച് ലക്കുകെട്ടാണ് നില്‍ക്കുന്നതെന്നും, ശ്വാസത്തില്‍ മദ്യത്തിന്‍റെ രൂക്ഷഗന്ധവും ലഹരിയും നില്‍ക്കുന്നതിനാല്‍ പാമ്പിന് ആക്രമിക്കാൻ സാധിക്കാത്തതാണെന്നുമാണ് നിരവധി പേര്‍ കമന്‍റില്‍ പറയുന്നത്. 

വായ്‍നാറ്റം സഹിക്കവയ്യാതെ പാമ്പ് അനക്കമില്ലാതെ കിടന്നതാണെന്നും, പാമ്പ് പോലും 'ഫിറ്റ്' ആയെന്നുമെല്ലാം രസകരമായ ധാരാളം കമന്‍റുകള്‍ വീഡിയോയ്ക്ക് കിട്ടിയിട്ടുണ്ട്. എന്തായാലും വ്യത്യസ്തമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ 'ഹിറ്റ്' ആയെന്ന് ഉറപ്പിച്ചുപറയാം. 

വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

 

Also Read:- ഷൂവിനകത്ത് നിന്ന് പത്തി വിടര്‍ത്തി പുറത്തിറങ്ങി മൂര്‍ഖൻ; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios