ഡാൻസ് റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. ആദ്യ ചിത്രമായ ക്വീനിലെ ചിന്നുവിലൂടെ എത്തി ലൂസിഫറിലെ ജാൻവിയിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി സാനിയ മാറുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ സാനിയയുടെ പോസ്റ്റുകള്‍ക്ക്  എപ്പോഴും മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്. ഫിറ്റ്നസിലും ആരോഗ്യകാര്യത്തിലും ഏറെ ശ്രദ്ധിക്കുന്ന താരം കൂടിയായ സാനിയ തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

 

ലോക്ഡൗൺ ആയതിനാൽ ജിമ്മിൽ പോയി വര്‍ക്കൗട്ട് ചെയ്യാൻ സാധിക്കാത്ത അവസ്ഥയിൽ പേഴ്സണൽ ട്രെയിനറായ കിരണിനെ വിളിച്ച് വീട്ടിൽ ചെയ്യാവുന്ന വര്‍ക്കൗട്ടുകൾ ചോദിച്ചറിഞ്ഞു പരിശീലനം ചെയ്യുകയായിരുന്നു എന്നും സാനിയ വീഡിയോയിലൂടെ പറയുന്നു. 57 കിലോയിൽ നിന്ന് 50 കിലോയിലേക്കെത്തിച്ച രഹസ്യവും ഫിറ്റ്നസ് ഫ്രീക്ക് കൂടിയായ താരം പങ്കുവയ്ക്കുന്നു.

ഏത് വര്‍ക്കൗട്ട് ചെയ്യുന്നതിനു മുൻപും വാം അപ് ചെയ്യേണ്ടതാണെന്നും താരം ഓർമിപ്പിച്ചു. ശരീരം ആക്ടീവ് ആയിരിക്കാൻ സഹായിക്കുന്ന വര്‍ക്കൗട്ട് വീഡിയോയാണ് സാനിയ കാണിക്കുന്നത്.

 

 

ക്വീനിൽ അഭിനയിച്ചപ്പോൾ 57 കിലോയായിരുന്നു സാനിയയുടെ ഭാരം. ആഹാര നിയന്ത്രണത്തിന്റെയും വര്‍ക്കൗട്ടിന്റെയും ഫലമായി ശരീരഭാരം 50 കിലോയിലെത്തി എന്നും താരം പറയുന്നു. സാനിയയുടെ വര്‍ക്കൗട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.  

ചര്‍മ്മം സംരക്ഷിക്കാനായി താന്‍ പതിവായി മുഖത്ത് ഇടുന്ന ഫേസ്പാക്കുകളെയും ആരാധകര്‍ക്കായി താരം തന്‍റെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയിരുന്നു. 

ബാല്യകാലസഖി, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിൽ ബാലതാരമായി ശ്രദ്ധനേടിയ സാനിയ നായികയാവുന്നത് ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീനിലാണ്.  രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത പ്രേതം 2 വിലും ശ്രദ്ധേയമായ വേഷം ചെയ്ത സാനിയ ലൂസിഫറിൽ  മഞ്ജു വാര്യരുടെ മകളായെത്തിയും പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

Also Read: 65 കിലോയിൽ നിന്ന് 52ലേക്ക്: വണ്ണം കുറച്ചതിന്‍റെ രഹസ്യവുമായി റിമി ടോമി; വീഡിയോ...

 

സൗന്ദര്യസംരക്ഷണ രഹസ്യം; ഫേസ് പാക്ക് പരിചയപ്പെടുത്തി സാനിയ ഇയ്യപ്പൻ...