userpic
user icon
0 Min read

കുട്ടികളിൽ കാണുന്ന ഈ നാല് പ്രശ്നങ്ങൾ നിസാരമായി കാണരുത്

Smart Parenting Tips for Raising Happy and Confident Kids
kids health

Synopsis

ഇന്ന് കുട്ടികൾ കൂടുതൽ സമയം ഡിജിറ്റൽ ലോകത്തിലാണ് കഴിയുന്നത്. അതിൻ്റെ ഫലമായി സാമൂഹിക ബന്ധങ്ങൾ വളരെ കുറയുകയും റൂമുകൾക്കുള്ളിൽ ഒതുങ്ങി കൂടുകയും അടുത്ത സുഹൃത്തുക്കളുമായി മാത്രം ബന്ധങ്ങൾ സ്ഥാപിക്കുകയും മാത്രമാണ് ചെയ്യുന്നത്.

പഴയ തലമുറകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്നു കുട്ടികളിൽ സ്വഭാവ പെരുമാറ്റ പ്രശ്നങ്ങൾ കൂടുതലായാണ് കണ്ടുവരുന്നത്. തലയ്ക്കൽ വളം ചെയ്യാതെ തുടക്കത്തിലെ  ഇത്തരം പ്രശ്നങ്ങൾ എന്താണെന്ന് കണ്ടെത്തി വിദഗ്ധമായ ചികിത്സയും മക്കളെ വളർത്തുന്ന രീതിയിൽ ആവശ്യമായ ചില മാറ്റങ്ങളും വരുത്തിയില്ലെങ്കിൽ അവരിലെ മോശം സ്വഭാവം ഭാവിജീവിതത്തെ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. മക്കളെ നല്ലവരായി വളർത്തേണ്ടതും നല്ല മക്കളുടെ മാതാപിതാക്കളായി മാറാനും അവരിലെ നാല് പ്രശ്നങ്ങൾ പരിഹരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.  

1) സഹാനുഭൂതി കുറവ് ( Lack of Empathy): -

മറ്റൊരാളുടെ സ്ഥാനത്തു നിന്നു ചിന്തിക്കുവാനുള്ള കഴിവിനെയാണ് സഹാനുഭൂതി (Empathy) എന്നു പറയുന്നത്. ഇന്നു പല കുട്ടികളും സ്വാർത്ഥരായാണ് വളരുന്നത്. സ്വാർത്ഥ മനോഭാവത്തോടെ കുട്ടികൾ വളർന്നു വരുമ്പോൾ അവർക്ക് മറ്റുള്ളവരുടെ സ്ഥാനത്തുനിന്ന് ചിന്തിക്കാനുള്ള ശേഷി കുറവായിരിക്കും. ഓരോ മാതാപിതാക്കളും ഓർത്തിരിക്കേണ്ട പ്രധാന കാര്യം നിങ്ങളും അവരെ സംബന്ധിച്ചിടത്തോളം മറ്റൊരാളാണ്. നിങ്ങളുടെ  ഫീലിംഗ്സ് മക്കൾക്ക് മനസ്സിലാകണമെങ്കിൽ അവർക്കു സഹാനുഭൂതി ഉണ്ടാകണം. സഹാനുഭൂതി ഇല്ലാത്ത രീതിയിലാണ് മക്കളെ വളർത്തുന്നത് എങ്കിൽ ഒരിക്കലും നിങ്ങളുടെ ഫീലിംഗ്സും മനസ്സും തിരിച്ചറിയാൻ കഴിയില്ല. 

അതുകൊണ്ട് തുടക്കത്തിലെ മക്കളുടെ മനസ്സിൽ സഹാനുഭൂതി വളർത്തിയെടുക്കുവാൻ പാരൻ്റ്‌സ് ശ്രമിക്കുക. 
അതിന് വേണ്ടി കുട്ടികളിൽ  ഷെയറിങ് ഇംപ്രൂവ് ചെയ്യുക. ഒപ്പം സെൽഫ് കൺട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നതു നല്ലതാണ്. വ്യക്തികളെയും വസ്തുവിനെയും കുറിച്ച് അവർ സംസാരിക്കുമ്പോൾ എന്റെ എന്ന്  ചേർക്കുന്നുണ്ടെങ്കിൽ സഹാനുഭൂതി അവരിൽ ഇല്ല  എന്നതിനുള്ള തെളിവാണ്.  എന്റെ (I) എന്ന ചിന്ത മാറ്റി നമ്മുടെ (We) എന്ന് ചിന്തിക്കുവാൻ അവരെ പരിശീലിപ്പിക്കുക. സ്വയം ആത്മനിയന്ത്രണം അഥവാ സെൽഫ് കൺട്രോൾ നഷ്ടപ്പെടുന്നുണ്ടെങ്കിൽ കുട്ടികളിൽ അവ ഉണ്ടാക്കിയെടുക്കുന്നതിനുള്ള സ്കിൽസ് ഡെവലപ്പ് ചെയ്തെടുക്കേണ്ടതും അത്യാവശ്യമാണ്. 

2) സാമൂഹിക ബന്ധങ്ങളിൽ ഉണ്ടാകുന്ന കുറവുകൾ (Lack of Social Interaction): -

ഇന്ന് കുട്ടികൾ കൂടുതൽ സമയം ഡിജിറ്റൽ ലോകത്തിലാണ് കഴിയുന്നത്. അതിൻ്റെ ഫലമായി സാമൂഹിക ബന്ധങ്ങൾ വളരെ കുറയുകയും റൂമുകൾക്കുള്ളിൽ ഒതുങ്ങി കൂടുകയും അടുത്ത സുഹൃത്തുക്കളുമായി മാത്രം ബന്ധങ്ങൾ സ്ഥാപിക്കുകയും മാത്രമാണ് ചെയ്യുന്നത്. സമൂഹമായുള്ള ഇടപെടലുകൾ കുറയുമ്പോൾ സ്വാഭാവികമായും കുട്ടികൾ വഴി തെറ്റി പോകാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ട് സമൂഹമായുള്ള ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ രക്ഷിതാക്കൾ എടുക്കേണ്ടതാണ്.  

ഉദാഹരണത്തിന് ക്ലബ്ബുകൾ, വായനശാലകൾ, NCC, NSS, Scout and Guides, SPC, Red Cross തുടങ്ങി വിവിധ സംഘടനകളിലും കലാകായിക മേഖലകളിലെ മത്സരങ്ങളിലും അവരെ പങ്കെടുപ്പിക്കുക. ഇതിലൂടെ തോൽവിയും ജയവും എന്താണെന്ന് അവർ മനസ്സിലാക്കുകയും തുടർന്നുള്ള ജീവിതത്തിൽ ജയം വരുമ്പോൾ സന്തോഷിക്കുകയും തോൽവിയെ അംഗീകരിക്കാനും കഴിയും.

3) വൈകാരിക പക്വത കുറവ് (Emotional Instability) : - 

വികാരങ്ങളുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും നിറഞ്ഞ കാലഘട്ടമാണ് കൗമാരം.  ദേഷ്യം സങ്കടം സന്തോഷം അസൂയ തുടങ്ങിയ വികാരങ്ങൾ ഈ പ്രായത്തിൽ കൂടുതലായിരിക്കും. കൂടാതെ ചില കുട്ടികളിൽ പ്രത്യേകിച്ച് അപസ്മാരബാധ വന്നവർ,  പക്വത കുറവുള്ളവർ, ജനിതക വളർച്ച വൈകല്യങ്ങൾ വന്നിട്ടുള്ളവർ, ഹൈപ്പർ ആക്റ്റിവിറ്റിയും ശ്രദ്ധക്കുറവും തുടങ്ങിയ പ്രശ്നങ്ങളും ഉള്ള കുട്ടികളിൽ വൈകാരിക പക്വത കുറവ് കണ്ടുവരുന്നുണ്ട്. മറ്റു കുട്ടികളെ താരതമ്യം ചെയ്യുമ്പോൾ ഇങ്ങനെയുള്ളവരിൽ ദേഷ്യവും വാശിയും പിണക്കവും അക്രമവാസനയും കൂടുതലായിരിക്കും. ഇതുകൂടാതെ ഡിപ്രഷൻസ്, ആംഗ്സൈറ്റി, ലഹരിയാസക്തി, ആക്രമണ സ്വഭാവം തുടങ്ങിയ മാനസിക ആരോഗ്യ പ്രശ്നങ്ങളും കണ്ടുവരുന്നുണ്ട്. കുട്ടികളിൽ ഇത്തരം പ്രശ്നങ്ങൾ കാണുന്നുണ്ടെങ്കിൽ നേരത്തെ തന്നെ മാനസിക ആരോഗ്യ വിദഗ്ധരെ കണ്ട് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ വലുതാകുമ്പോൾ ആൻറി സോഷ്യൽ പേഴ്സണാലിറ്റി ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. 

4) അമിതമായ നെഗറ്റീവ് ചിന്തകൾ (Negative Thoughts): -

നല്ല ചിന്തകളാണ് നല്ല മാനസിക ആരോഗ്യം സൃഷ്ടിക്കുന്നത്. എന്നാൽ ചില കുട്ടികൾ പോസിറ്റീവ് ആയി ചിന്തിക്കുന്നതിനു പകരം പലപ്പോഴും നെഗറ്റീവ് ആയാണ് ചിന്തിക്കുന്നത്. അമിതമായ നെഗറ്റീവ് ചിന്തകൾ കുട്ടികളിൽ depression, anxiety, stress തുടങ്ങിയ മാനസിക ആരോഗ്യ പ്രശ്നങ്ങളും. കുട്ടിക്കാലത്ത് കുഞ്ഞു മനസ്സുകളിൽ ഉണ്ടാകുന്ന അമിതമായ ഭയവും കുടുംബത്തിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നേരിടേണ്ടി വന്ന വേദനകളും യാതനകളും നെഗറ്റീവ് ചിന്തകൾ വർദ്ധിപ്പിക്കും. അതുകൊണ്ട് നിങ്ങളുടെ മക്കളുടെ ചിന്തകളിലും എന്തെങ്കിലും മാറ്റങ്ങൾ കണ്ടാൽ എത്രയും വേഗം ചൈൽഡ് സൈക്കോളജിസ്റ്റിൻ്റെ സേവനം തേടേണ്ടതാണ്

അതുകൊണ്ട് ഇത്തരം വ്യക്തിത്വ പ്രശ്നങ്ങൾ നിങ്ങളുടെ മക്കളിൽ കാണുന്നുണ്ടെങ്കിൽ അവരുടെയും നിങ്ങളുടെയും ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിന് മനശാസ്ത്ര വിദഗ്ധരെ കാണുവാൻ മറക്കരുത്.  കൂടാതെ കുട്ടികളെ വളർത്തുന്ന രീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും  വേണം പ്രത്യേകിച്ച് സ്നേഹത്തോടെയുള്ള പെരുമാറ്റം, സത്യസന്ധത, ഷെയറിങ്, കെയറിങ്, സഹാനുഭൂതി എന്നിവ അവരിൽ വളർത്തിയെടുക്കേണ്ടതുണ്ട്. 

അമ്മയാണ് നമ്മുടെ ആദ്യ ഹീറോ; സ്‌നേഹത്തിന്‍റെ പ്രതീകമായ അമ്മമാർക്കായി ഒരു ദിനം

 

 

 

Download App

Latest Videos