Asianet News MalayalamAsianet News Malayalam

Dressing Style : 'പെണ്‍കുട്ടികളുടെ വസ്ത്രം ധരിച്ചു'; കോളേജില്‍ അപമാനിക്കപ്പെട്ടുവെന്ന് വിദ്യാര്‍ത്ഥി

സ്ത്രീകള്‍ എന്ത് ധരിക്കണം, പുരുഷന്മാര്‍ എന്ത് ധരിക്കണം, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ ക്ലാസുകളില്‍ പെട്ട വ്യക്തികളുടെയും വസ്ത്രധാരണം സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുമായാണ് സമൂഹം നിലകൊള്ളുന്നത്. ഇതിനെതിരായ ഒരു പ്രവര്‍ത്തിയും സമൂഹം അംഗീകരിക്കുകയും ഇല്ല. അത്തരമൊരു സംഭവമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
 

student claims that he insulted at college for wearing dress like girls
Author
Trivandrum, First Published Apr 23, 2022, 7:13 PM IST

വസ്ത്രധാരണത്തിന്റെ പേരില്‍ ( Dressing Style ) പല തരത്തിലുള്ള തുറന്ന ചര്‍ച്ചകളും ഇന്ന് നമ്മുടെ സമൂഹത്തില്‍ നടക്കാറുണ്ട്. വിദ്യാര്‍ത്ഥികളും സ്ത്രീകളും ഭിന്നലൈംഗികതയുള്ളവരുമെല്ലാമാണ് ( Women and Transgenders ) പ്രധാനമായും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിക്കാറ്. വസ്ത്രധാരണമെന്നത് വ്യക്തിയുടെ സ്വാതന്ത്ര്യവും സന്തോഷവുമാണെന്ന അഭിപ്രായത്തില്‍ തന്നെയാണ് മിക്കപ്പോഴും ഈ ചര്‍ച്ചകളെല്ലാം വന്നെത്തിനില്‍ക്കാറ്. 

എന്നാല്‍ ചര്‍ച്ചകളും വിശകലനങ്ങളുമെല്ലാം നടക്കുന്ന ഇടങ്ങള്‍ക്ക് പുറത്ത്, സമൂഹത്തില്‍ ഇപ്പോഴും വസ്ത്രധാരണം അലിഖിതമായ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി തന്നെയാണ് നടക്കുന്നത്. 

സ്ത്രീകള്‍ എന്ത് ധരിക്കണം, പുരുഷന്മാര്‍ എന്ത് ധരിക്കണം, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍ എന്നിങ്ങനെ വിവിധ ക്ലാസുകളില്‍ പെട്ട വ്യക്തികളുടെയും വസ്ത്രധാരണം സംബന്ധിച്ച് കൃത്യമായ കാഴ്ചപ്പാടുമായാണ് സമൂഹം നിലകൊള്ളുന്നത്. 

ഇതിനെതിരായ ഒരു പ്രവര്‍ത്തിയും സമൂഹം അംഗീകരിക്കുകയും ഇല്ല. അത്തരമൊരു സംഭവമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. 

കോളേജില്‍ പെണ്‍കുട്ടികളുടേതിന് സമാനമായ വസ്ത്രം ധരിച്ചെത്തിയ യുവാവിനെ സുരക്ഷാജീവനക്കാര്‍ തടഞ്ഞുവയ്ക്കുകയും അപമാനിക്കുകയും ചെയ്തുവെന്നതാണ് സംഭവം. വിദ്യാര്‍ത്ഥിയായ പുള്‍കിത് മിശ്ര തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 

എന്താണ് സംഭവിച്ചതെന്ന് പുള്‍കിത് വിശദമായി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഈ വസ്ത്രം ധരിച്ച് കോളേജിന്റെ പ്രധാന കവാടത്തിലെത്തിയപ്പോള്‍ ആദ്യം ഒരു സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞുവെന്നും പിന്നാലെ മറ്റുള്ള ജീവനക്കാരെ കൂടി വിളിച്ചുവരുത്തി ഇവര്‍ തന്നെ വളഞ്ഞിട്ട് അപമാനിച്ചുവെന്നും പുള്‍കിത് പറയുന്നു. 

'ഞാന്‍ ഭയങ്കരമായിട്ടും ഉത്കണ്ഠയിലായി. അവരെന്നോട് ഐഡി കാര്‍ഡ് ചോദിച്ചു. ഞാനത് കാണിച്ചു. പിന്നീട് അവരെന്നോട് വസ്ത്രത്തെ പറ്റി ചോദിച്ചു. എന്തിനാണ് പെമ്#കുട്ടികള്‍ അണിയുന്ന വസ്ത്രം ധരിച്ചിരിക്കുന്നത് എന്നായിരുന്നു ചോദ്യം. അതെന്റെ ഇഷ്ടമാണെന്ന് ഞാന്‍ മറുപടി നല്‍കി. എനിക്ക് ഏത് വസ്ത്രവും ഇടാമല്ലോ. എന്നാലത് കോളേജില്‍ അനുവദനീയമല്ലെന്നും നീയൊരു ആണാണ് അതിനാല്‍ നീ ഇത്തരം വേഷങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു...'- പുള്‍കിത് കുറിക്കുന്നു. 

തുടര്‍ന്ന് കോളേജില്‍ പ്രവേശിക്കാനാകില്ലെന്ന് പറഞ്ഞതോടെ സുഹൃത്തിനെ വിളിച്ച് വേറെ ഷര്‍ട്ട് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അതുവരെ അവിടെ തീര്‍ത്തും ഒറ്റപ്പെടുകയും അപമാനിതനായി നില്‍ക്കേണ്ടി വരികയും ചെയ്തുവെന്നും പുള്‍കിത് പറയുന്നു. 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സൂചനയനുസരിച്ച് ഭിന്നലൈംഗികതയുള്ള വ്യക്തിയാണ് പുള്‍കിത്. ഈ വിഭാഗത്തില്‍ പെടുന്നവരെ സംബന്ധിച്ച് പൊതുവിടങ്ങളില്‍ അവരുടെ സ്വത്വം അറിയിക്കുന്ന രീതിയിലുള്ള വസ്ത്രധാരണമോ, പെരുമാറ്റമോ എല്ലാം പ്രകടിപ്പിക്കുന്നതില്‍ വലിയ തോതിലുള്ള തടസങ്ങളും സദാചാരവിലക്കുകളുമാണ് ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഇതേ പ്രശ്‌നം തന്നെയാണ് പുള്‍കിത് എന്ന വിദ്യാര്‍ത്ഥിയുടെ അനുഭവവും തെളിയിക്കുന്നത്. 

 

കേരളത്തിലും അടുത്തിടെ വിദ്യാര്‍ത്ഥികളുടെ വസത്രധാരണം സംബന്ധിച്ച് വലിയ ചര്‍ച്ചകളുണ്ടായിരുന്നു. ജെന്‍ഡര്‍ ന്യൂട്രലായ വസ്ത്ര്ം ധരിക്കുന്നതിനെ കുറിച്ചായിരുന്നു ചര്‍ച്ചകളേറെയും വന്നിരുന്നത്.

Also Read:- 'ബാക്ലെസ്' ഗൗണില്‍ സുഹാന ഖാന്‍; 'ഹോട്ട്' ആയിട്ടുണ്ടെന്ന് ആരാധകര്‍

Follow Us:
Download App:
  • android
  • ios