മുതിര്‍ന്നവര്‍ തമാശയ്ക്ക് കുട്ടികളുടെ പാത്രത്തില്‍ നിന്ന് ഭക്ഷണമെടുക്കുന്നതായി ഭാവിക്കാറുണ്ടല്ലോ. കുട്ടികളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാനുള്ള കൗതുകം കൊണ്ടാണ് മിക്കവരും അങ്ങനെ ചെയ്യുന്നത്

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ( social Media) എത്രയോ രസകരമായ വീഡിയോകളാണ് ( Viral Video ) നാം കാണാറുള്ളത്. ഇവയില്‍ ചിലതിന് അസാധാരണമായ രീതിയില്‍ നമ്മെ ആകര്‍ഷിക്കാനുള്ള കഴിവുണ്ടാകാറുണ്ട്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ വീഡിയോകളാണ് ഇത്തരത്തില്‍ വലിയ രീതിയില് ശ്രദ്ധ നേടാറ്. 

കാര്യമായ ഉള്ളടക്കങ്ങള്‍ ഏതുമില്ലെങ്കിലും കുഞ്ഞുങ്ങളുടെ വീഡിയോകള്‍ വളരെ പെട്ടെന്നാണ് ആളുകളെ ആകര്‍ഷിക്കാറ്. അവരുടെ കുസുതികളോ കളിയോ ചിരിയോ എല്ലാം നമ്മെ അത്രമാത്രം സന്തോഷത്തിലാക്കുന്നതാണ്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെയുള്ള വീഡിയോകള്‍ക്ക് കാഴ്ചക്കാരേറുന്നത്. 

അത്തരത്തിലൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കുന്നത് പലപ്പോഴും മാതാപിതാക്കള്‍ക്ക് ഭാരിച്ച ജോലിയാണ്. മിക്ക കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം കഴിക്കാന്‍ മടിയായിരിക്കും. അവരുടെ ശ്രദ്ധ മറ്റെന്തിലേക്കെങ്കിലുമെല്ലാം തരിച്ച് പല തന്ത്രങ്ങളും പയറ്റിയാണ് അധികവും മാതാപിതാക്കള്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കാറ്. 

എന്നാല്‍ മറ്റ് ചില കുഞ്ഞുങ്ങളാകട്ടെ, ഭക്ഷണത്തോട് വലിയ കൗതുകവും താല്‍പര്യവുമായിരിക്കും. ഇവര്‍ മുതിര്‍ന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിനെല്ലാം വാശി പിടിക്കുകയും അത് കിട്ടിക്കഴിഞ്ഞാല്‍ ആവേശത്തോടെ കഴിക്കുകയും ചെയ്യും. ഇങ്ങനെയുള്ള കുട്ടികള്‍ പുറത്തെവിടെയെങ്കിലും പോയാലും മാതാപിതാക്കള്‍ക്ക് ചെറിയ തലവേദനയാണ്. മറ്റുള്ളവരുടെ ഭക്ഷണം തട്ടിപ്പറിക്കുകയോ, തന്റെ ഭക്ഷണത്തിന്മേല്‍ വാശി പിടിച്ചിരിക്കുകയോ എല്ലം ഇവര്‍ ചെയ്‌തേക്കാമല്ലോ. 

അങ്ങനെയൊരു കുഞ്ഞിന്റെ വീഡിയോ ആണ് പങ്കുവയ്ക്കാനുള്ളത്. മുതിര്‍ന്നവര്‍ തമാശയ്ക്ക് കുട്ടികളുടെ പാത്രത്തില്‍ നിന്ന് ഭക്ഷണമെടുക്കുന്നതായി ഭാവിക്കാറുണ്ടല്ലോ. കുട്ടികളുടെ പ്രതികരണം എന്തായിരിക്കുമെന്ന് അറിയാനുള്ള കൗതുകം കൊണ്ടാണ് മിക്കവരും അങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഈ വീഡിയോയില്‍ അങ്ങനെ ചെയ്യുന്നയാളോട് കുഞ്ഞ് പ്രതികരിച്ച രീതിയാണ് ഏവരെയും ആകര്‍ഷിച്ചത്. 

തന്റെ പാത്രത്തില്‍ നിന്ന് ഫോര്‍ക്കുപയോഗിച്ച് ഭക്ഷണം എടുക്കുന്നതോടെ കുഞ്ഞിന്റെ പ്രകൃതം മാറുകയും അവള്‍ പെട്ടെന്ന് തന്നെ അത് ബലമായി പിടിച്ചുവാങ്ങിച്ച് തന്റെ പാത്രത്തിലേക്ക് തന്നെ ഇടുകയുമാണ് ചെയ്യുന്നത്. വളരെ പെട്ടെന്നാണ് അവളുടെ പ്രതികരണം വരുന്നത്. അതും പരുക്കനായും ഗൗരവമായുമാണ് പ്രതികരണം. ഈ പ്രതികരണരീതി തന്നെയാണ് ഏവരെയും ആകര്‍ഷിച്ചത്. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ കുസൃതിക്കുരുന്നിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

രസകരമായ ആ വീഡിയോ...

View post on Instagram

Also Read:- അമ്മയും മകനും ഒരേ ഫ്‌ളൈറ്റില്‍ പൈലറ്റുമാരായാല്‍ ഇങ്ങനെ ഇരിക്കും...

മക്കളെ 'വൈറല്‍' ആക്കാന്‍ ഓടിനടക്കുന്ന അച്ഛന്മാര്‍ ഇത് കേള്‍ക്കണം; വീഡിയോ... ഓരോ ദിവസവും അസംഖ്യം വീഡിയോകളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വന്നുനിറയുന്നത്. ഏതൊരു വ്യക്തിക്കും പ്രശസ്തിയിലേക്ക് നടന്നുകയറാനുള്ള അവസരം ഇന്ന് ഡിജിറ്റല്‍ ലോകത്തിലുണ്ട്. അത് ഉപയോഗപ്പെടുത്തി മുന്നേറുന്നവരും നിരവധിയാണ്. എണ്ണമറ്റ യൂട്യൂബ് ചാനലുകള്‍, ഫേസ്ബുക്ക്- ഇന്‍സ്റ്റഗ്രാം പേജുകളെല്ലാം ഇത്തരത്തിലുണ്ട്. ഇക്കൂട്ടത്തില്‍ കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. കുട്ടികളുടെ കുസൃതികളും സംസാരവും കളിയുമെല്ലാം കാണാന്‍ നമുക്കേവര്‍ക്കും ഇഷ്ടമാണ്. ഈ താല്‍പര്യമാണ് സമൂഹമാധ്യമങ്ങളില്‍ കുട്ടി താരങ്ങളെ സൃഷ്ടിക്കുന്നത്...Read More...