Asianet News MalayalamAsianet News Malayalam

'ഇങ്ങനെയൊരു മുറിയില്‍ താമസിക്കാൻ ആര് വരും?'; അത്ഭുതക്കാഴ്ചയായി വീഡിയോ

ന്യൂയോര്‍ക്കിലാണ് അസാധാരണമായ അപാര്‍ട്മെന്‍റുള്ളത്. ഇവിടെ താമസിക്കാൻ വളരെ കുറഞ്ഞ പണം നല്‍കിയാല്‍ മതി എന്നതാണ് പിന്നെയൊരു ആശ്വാസം

video of tiniest apartment going viral
Author
First Published Feb 26, 2024, 5:24 PM IST

സോഷ്യല്‍ മീഡിയയില്‍ പതിവായി പല വിധത്തിലുള്ള കാഴ്ചകളും നമ്മെ തേടിയെത്താറുണ്ട്. ഇവയില്‍ കാഴ്ചക്കാരെ കൂട്ടുകയെന്ന ലക്ഷ്യത്തോടെ തന്നെ തയ്യാറാക്കപ്പെടുന്ന വീഡിയോകളും അതോടൊപ്പം സ്വാഭാവികമായുണ്ടാകുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളും കാണാറുണ്ട്. 

കാണാൻ കൗതുകമോ അത്ഭുതമോ എല്ലാം തോന്നിക്കുന്ന കാഴ്ചകളാണെങ്കില്‍ വീഡിയോകള്‍ക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാറുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

വളരെ ചെറിയ, എന്നുവച്ചാല്‍ അസാധാരണമാംവിധം ചെറിയൊരു അപാര്‍ട്മെന്‍റ് ആണ് വീഡിയോയില്‍ കാണിക്കുന്നത്. ലോകത്തിലേക്ക് വച്ചേറ്റവും ചെറിയ അപാര്‍ട്മെന്‍റ് ആണോ ഇത് എന്ന ചോദ്യമാണ് ഏവരും വീഡിയോ കണ്ട ശേഷം ചോദിക്കുന്നത്. അത്രമാത്രം ചെറുതാണ് ഈ ഇടം. 

ഇടുങ്ങിയ ഒരു ചെറിയ മുറി. ഇതിനകത്ത് ഒരു ജനാല കാണാം. ഒരു അലമാരയും കാണാം. മറ്റൊന്നും തന്നെ ഇല്ല. ഫര്‍ണിച്ചറുകള്‍ മാത്രമല്ല, മറ്റ് സൗകര്യങ്ങളേതുമില്ല. അടുക്കളയില്ല, എന്തിനധികം ബാത്ത്റൂം പോലുമില്ല. 

ബാത്ത്റൂം പോലുമില്ലാതെ പിന്നെ ഇവിടെ ആര് താമസിക്കാൻ വരാം എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. അതൊരു ചോദ്യമാണ്.സംഗതി, ഇവിടെയൊരു ബാത്ത്റൂമുണ്ട്. അത് പക്ഷേ മുറിക്ക് പുറത്ത് കുറച്ചപ്പുറത്തായാണ്. ബാത്ത്റൂമും വലിയ സൗകര്യങ്ങളോ വൃത്തിയോ ഒന്നുമില്ലാത്തതാണ്. 

ന്യൂയോര്‍ക്കിലാണ് അസാധാരണമായ അപാര്‍ട്മെന്‍റുള്ളത്. ഇവിടെ താമസിക്കാൻ വളരെ കുറഞ്ഞ പണം നല്‍കിയാല്‍ മതി എന്നതാണ് പിന്നെയൊരു ആശ്വാസം. 99,000 (ഇന്ത്യൻ രൂപ) ഉണ്ടെങ്കില്‍ ഒരു മാസം ഇവിടെ തങ്ങാം. അത് താരതമ്യേന അവിടെ കുറഞ്ഞ തുകയാണ്. എന്തായാലും വ്യത്യസ്തമായ അപാര്‍ട്മെന്‍റിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നല്ലരീതിയിലാണ് ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

വീഡിയോ നിങ്ങള്‍ക്കും കാണാം:-

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Omer Labock (@realtoromer)

Also Read:- ബോളിവുഡ് താരത്തിന് അജ്ഞാതന്‍റെ 'സര്‍പ്രൈസ്'; നന്ദിയും സ്നേഹവും അറിയിച്ച് താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios