Asianet News MalayalamAsianet News Malayalam

Viral Video : 'ഹമ്പട കള്ളാ'; പട്ടാപ്പകല്‍ ഇങ്ങനെയും മോഷണം, വീഡിയോ കാണാം..

പട്ടാപ്പകല്‍ ഒരാള്‍ പരസ്യമായി നടത്തുന്ന മോഷണമാണ് വീഡിയോയിലുള്ളത്. വളരെ ബുദ്ധിപരമായ നീക്കമെന്ന നിലയിലാണ് കള്ളന്‍ മോഷണം നടത്തുന്നതെങ്കിലും അത് സിസിടിവിയില്‍ കൃത്യമായി പതിഞ്ഞുവെന്നതാണ് തമാശ

viral video in which customer stealing money from petrol pump
Author
Trivandrum, First Published Mar 19, 2022, 8:53 PM IST

നിത്യവും ഏറെ രസകരമായതും പുതുമയുള്ളതുമായ പലതരം വീഡിയോകളാണ് ( Viral Video ) നാം സോഷ്യല്‍ മീഡിയ ( Social Media ) വഴി കാണാറുള്ളത്. ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെങ്കില്‍ ചിലതെങ്കിലും നമ്മെ പിന്നീടും ചിന്തിക്കാനും പലതും പഠിക്കാനും പ്രേരിപ്പിക്കുന്നവയാകാറുണ്ട്. 

അത്തരമൊരു വൈറല്‍ വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. ഇത് എവിടെ വച്ചാണ് സംഭവിച്ചതെന്ന് വ്യക്തമല്ല, എന്നാല്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ ആകെയും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് ഈ വീഡിയോ. 

പട്ടാപ്പകല്‍ ഒരാള്‍ പരസ്യമായി നടത്തുന്ന മോഷണമാണ് വീഡിയോയിലുള്ളത്. വളരെ ബുദ്ധിപരമായ നീക്കമെന്ന നിലയിലാണ് കള്ളന്‍ മോഷണം നടത്തുന്നതെങ്കിലും അത് സിസിടിവിയില്‍ കൃത്യമായി പതിഞ്ഞുവെന്നതാണ് തമാശ. 

ഒരു പെട്രോള്‍ പമ്പില്‍ വച്ചാണ് സംഭവം നടക്കുന്നത്. ഇവിടെ, തിരക്കൊഴിഞ്ഞ സമയത്ത് രണ്ട് ജീവനക്കാര്‍ പരസ്പരം സംസാരിക്കുകയും കളിപറഞ്ഞ് പോവുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിനിടെ ഒരു ജീവനക്കാരന്റെ പോക്കറ്റിലുണ്ടായിരുന്ന നോട്ടുകള്‍ താഴെ വീഴുന്നു. എന്നാല്‍ ഇദ്ദേഹം അതറിയുന്നില്ല. 

അതേസമയം ഇതെല്ലാം കണ്ടുകൊണ്ട് ദൂരെ നിന്നിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ വൈകാതെ തന്നെ എണ്ണയടിക്കാനെന്ന വ്യാജേന പമ്പിലെത്തുകയും താഴെ വീണ് കിടക്കുന്ന നോട്ടുകള്‍ കാലുകള്‍ കൊണ്ട് മറച്ചുവച്ച് ജീവനക്കാരന്‍ എണ്ണയടിക്കുമ്പോല്‍ വിദഗ്ധമായ് അത് കൈക്കലാക്കുകയും ചെയ്യുകയാണ്. ഇതെല്ലാം കൃത്യമായി സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. 

എന്നാല്‍ സംഭവത്തിന്റെ തുടര്‍ച്ച എന്താണെന്നത് ഇനിയും വ്യക്തമായിട്ടില്ല. എന്നാണിത് സംഭവിച്ചതെന്നും വ്യക്തമല്ല. എന്തായാലും ഇത്തരത്തില്‍ മോഷണം നടത്താമെന്ന് ചിന്തിക്കുന്നത് എത്രമാത്രം മണ്ടത്തരമാണെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ. ധാര്‍മ്മികമായും ആ പണം തിരിച്ച് ജീവനക്കാരനെ തിരിച്ച് ഏല്‍പിക്കുകയായിരുന്നു വേണ്ടതെന്നത് അടിസ്ഥാനപരമായ കാര്യം. സോഷ്യല്‍ മീഡിയിയല്‍ നിരവധി പേരാണ് മീമുകള്‍ കൂടി ചേര്‍ത്ത് ഈ വീഡിയോ പങ്കുവച്ചുകൊണ്ടിരിക്കുന്നത്. കസ്റ്റമറുടെ മോഷ്ടിക്കാനുള്ള മാനസികാവസ്ഥയെക്കാളും അദ്ദേഹത്തിന്റെ മണ്ടന്‍ ആശയത്തെ കുറിച്ചാണ് ഏവരും ചര്‍ച്ച ചെയ്യുന്നത് എന്നതാണ് ഏറെ രസകരം. 

വീഡിയോ കാണാം...

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhutni_ke (@bhutni_ke_memes)

Also Read:- തീപിടിച്ച കെട്ടിടത്തില്‍ നിന്ന് സാഹസികമായി രക്ഷപ്പെടുന്ന അച്ഛനും കുഞ്ഞും; വീഡിയോ

 

കാളപ്പോരിനിടെ അപകടം, മകനെ രക്ഷിക്കാന്‍ ചാടിവീണ് അച്ഛന്‍;വിനോദത്തിനായി നാം ചെയ്യുന്ന പല കാര്യങ്ങളിലും ധാരാളം അപകടസാധ്യതകളും ഉണ്ടായിരിക്കും. അത്തരത്തിലൊന്നാണ് കാളപ്പോരും. പലയിടങ്ങളിലും ഇത് നിയമപരമായി നിരോധിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും ഇന്നും ഇത് മുടങ്ങാതെ നടക്കുന്ന രാജ്യങ്ങളുമുണ്ട്.  പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് വരെ കാളപ്പോര് വഴിവയ്ക്കാറുണ്ട്. പോരിനിറങ്ങുന്നവരുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യവും ഈ രീതിയില്‍ ഉണ്ടാകാറുണ്ട്. അടുത്തിടെ ഇത്തരമൊരു കാളപ്പോരില്‍ നടന്ന അപകടത്തിന്റെ വീഡിയോ ആണിപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്... Read More...
 

Follow Us:
Download App:
  • android
  • ios