കുട്ടി സ്കൂളിൽ വീണു എന്നു മാത്രമാണ് അറിയിച്ചതെന്നും രക്ഷിതാക്കൾ പരാതിൽ നൽകി. കാര്യമായ പരിക്കില്ലെങ്കിലും അപകടത്തിനു ശേഷം കുട്ടി കടുത്ത മാനസിക വിഷമത്തിലാണെന്നും രക്ഷിതാക്കൾ വ്യക്തമാക്കി

മലപ്പുറം: മലപ്പുറം തിരൂരിൽ സ്കൂളിനകത്ത് ഒന്നാം ക്ലാസുകാരിയെ കാറിടിച്ചു. ഇക്കഴിഞ്ഞ ജൂലൈ 31 ന് തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലാണ് അപകടം സംഭവിച്ചത്. അപകടവിവരം സ്കൂൾ അധികൃതർ അറിയിച്ചില്ലെന്ന് രക്ഷിതാക്കളുടെ പരാതി. കുട്ടി സ്കൂളിൽ വീണു എന്നു മാത്രമാണ് അറിയിച്ചതെന്നും രക്ഷിതാക്കൾ പരാതിൽ നൽകി. കാര്യമായ പരിക്കില്ലെങ്കിലും അപകടത്തിനു ശേഷം കുട്ടി കടുത്ത മാനസിക വിഷമത്തിലാണെന്നും രക്ഷിതാക്കൾ വ്യക്തമാക്കി. കുട്ടിയെ കാർ ഇടിച്ച കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂലൈ 31 ന് നടന്ന അപകടത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.

YouTube video player