പുറത്ത് പോയി തിരിച്ചെത്തിയ  അച്ഛൻ റെജിയാണ് മകളെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്.

ചേലക്കര: കഴുത്തിൽ ഷാൾ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമേൽ റെജി - ബ്രിസിലി ദമ്പതികളുടെ ഏക മകൾ എൽവിന(10) യാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 യോടെയാണ് സംഭവം മുറിയിൽ ജനാലയുടെ അരികിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ അബദ്ധത്തിൽ ഷാൾ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛൻ റെജിയാണ് മകളെ ഷാൾ കുരുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

Asianet News Live | Wayanad Landslide | Malayalam News LIVE| Asianet News |ഏഷ്യാനെറ്റ് ന്യൂസ്