വസ്ത്രം മടക്കിവെക്കാൻ താമസിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനം. ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്.
കൊല്ലം: കൊല്ലം കുണ്ടറയിൽ പത്ത് വയസുകാരിക്ക് അച്ഛൻ്റെ ക്രൂരമർദ്ദനം. കട്ടിലിൽ കിടന്ന വസ്ത്രം മടക്കിവെക്കാൻ താമസിച്ചെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. കേരളപുരം സ്വദേശിയായ അച്ഛനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിന് ആസ്പദമായ സംഭവം. മർദ്ദനത്തിൽ കുട്ടിയുടെ തോളെല്ലിന് പൊട്ടലുണ്ട്. പ്രതിക്കെതിരെ പൊലീസ് കൊലപാതക ശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി. ഇയാൾ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ഈ കേസിലെ ദൃക്സാക്ഷിയാണ് മകൾ.
