കാസര്‍കോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്താണ്  പിടിയിൽ ആയത്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണം പിടികൂടി. 64 ലക്ഷം രൂപ വരുന്ന 1048 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കാസര്‍കോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിത്താണ് പിടിയിൽ ആയത്. ഇന്നലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കോടിയുടെ സ്വര്‍ണ്ണം പിടികൂടിയിരുന്നു. യുവതി അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ് എന്നിവരില്‍ നിന്നാണ് 1.53 കോടി രൂപ വരുന്ന 2497 ഗ്രാം സ്വര്‍ണം ഡിആര്‍ഐയും കസ്റ്റംസും ചേർന്ന് പിടികൂടിയത്. 

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.17 കോടി വിലവരുന്ന സ്വർണവുമായി യുവതി പൊലീസ് പിടിയിൽ. കുന്നമംഗലം സ്വദേശി ഷബ്ന (33)യാണ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പൊലീസിന്റെ പിടിയിലായത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് അറസ്റ്റുണ്ടായത്. 1,884 ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു യുവതിയുടെ ശ്രമം. 

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നരക്കോടിയുടെ സ്വർണ്ണവേട്ട; യുവതിയടക്കം 2 പേർ അറസ്റ്റിൽ

1.17 കോടിയുടെ സ്വർണ്ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ യുവതിയുടെ ശ്രമം; കരിപ്പൂരിൽ അറസ്റ്റ്

Asianet News Live | Malayalam Live News |ഏഷ്യാനെറ്റ് ന്യൂസ് ലൈവ് |Kerala Live TV News