പടിഞ്ഞാറത്തറയിലെ ചേര്യംകൊല്ലിയിൽ ഹോം സ്റ്റേയിൽ പണം വെച്ച് ചീട്ടുകളിച്ച 11 അംഗ സംഘത്തെ പൊലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 85,540 രൂപയും 44 ചീട്ടുകളും പോലീസ് കസ്റ്റഡിയിലെടുത്തു. 

പടിഞ്ഞാറേത്തറ: ഹോം സ്റ്റേയില്‍ പണം വെച്ച് ചീട്ടുകളിച്ച 11 അംഗ സംഘം പിടിയില്‍. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എട്ടാം തീയതി വൈകീട്ടോടെ ചേര്യംകൊല്ലി, കൂടംകൊല്ലി എന്ന സ്ഥലത്തെ ഹോം സ്റ്റേയില്‍ നടത്തിയ പരിശോധനയിലാണ് ചീട്ടുകളിസംഘം കുടുങ്ങിയത്. 44 ചീട്ടുകളും 85540 രൂപയും കസ്റ്റഡിയിലെടുത്തു. കര്‍ണാടക ബൈരക്കുപ്പ സ്വദേശികളായ പറയൂര്‍ വീട്ടില്‍, സി.കെ. രാജു(46), റസീന മന്‍സില്‍ കെ.എ. മുസ്തഫ(44), ബത്തേരി, നെന്മേനി, കോട്ടൂര്‍ വീട് ബാലന്‍(52), വരദൂര്‍, തെക്കേക്കന്‍ വീ്ട്ടില്‍ കെ. അജ്മല്‍(37), വൈത്തിരി, കൊടുങ്ങഴി, മിസ്ഫര്‍(32), മേപ്പാടി, നാലകത്ത് വീട്ടില്‍, നൗഷാദ്(47), റിപ്പണ്‍, പാലക്കണ്ടി വീട്ടില്‍ ഷാനവാസ്(35), കൊളഗപ്പാറ, പുത്തന്‍പീടികയില്‍ ഷബീര്‍ അലി(46), മേപ്പാടി, അറക്കലന്‍ വീട്ടില്‍ പൗലോസ്(69), അഞ്ച്കുന്ന്, മുന്നന്‍പ്രാവന്‍ വീട്ടില്‍, അബ്ദുള്‍ നാസര്‍(32), ചെറുകര, പെരുവാടി കോളനി, സനീഷ്(32) എന്നിവരെയാണ് പടിഞ്ഞാറത്തറ പൊലീസ് പിടികൂടിയത്. എസ്.ഐ കെ. മുഹമ്മദലി, എ.എസ്.ഐ അബ്ദുള്‍ ബഷീര്‍ തുടങ്ങിയവരടങ്ങിയ പൊലീസ് സംഘമാണ് ചീട്ടുകളി സംഘത്തെ പിടികൂടിയത്.