ഉള്ള്യേരിയിൽ തെരുവ് നായ്ക്കളുടെ കൂട്ട ആക്രമണം, കടിയേറ്റത് 12 പേർക്ക്, യുവാവിന് ​ഗുരുതര പരിക്ക്

ബസ് കാത്തുനിന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയും തെരുവ് നായ്ക്കളുടെ ആക്രമണം. രക്ഷപ്പെട്ടത് തലനാരിഴക്ക്. 

12 injured after stray attacks in calicut

കോഴിക്കോട്: ഉള്ള്യേരിയില്‍ തെരുവുനായ്ക്കളുടെ ആക്രമണം. കടിയേറ്റ് 12  പേര്‍ക്ക്  പരിക്കേറ്റു. ഗുരുതരമായി പരുക്കേറ്റ മനാത്താനത്ത്  മീത്തല്‍ സുജീഷിനെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ  കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബസ് കാത്തുനില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ നായ ചാടിവീണെങ്കിലും കുട്ടികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുതിയോട്ടില്‍ മീത്തല്‍ ഭാസ്‌ക്കരരന്‍, തേവര്‍കണ്ടി സുന്ദരന്‍ എന്നിവരുടെ വീടുകളില്‍ കെട്ടിയിട്ട നായ്ക്കളെയും തെരുവ് നായ്ക്കൾ കടിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. 

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios