എറണാകുളം ഇളംകുന്നപ്പുഴയിൽ നിന്നും വിനോദ യാത്രക്ക് എത്തിയ സംഘമാണ് പിടിയിലായത്.വിൽപ്പനയ്ക്ക് വേണ്ടിയല്ല, സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ കൊണ്ടു വന്നതാണ് മയക്കുമരുന്നുകളെന്ന് സംഘം മൊഴി നൽകി

ശാന്തൻപാറ: ഇടുക്കിയിൽ മയക്കു മരുന്നുമായി 12 പേർ പിടിയിൽ. എറണാകുളം ഇളംകുന്നപ്പുഴയിൽ നിന്നും വിനോദ യാത്രക്ക് എത്തിയ സംഘമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 10 എൽ എസ് ഡി സ്റ്റാമ്പുകളും10 ഗ്രാം വീതം കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി. ഗ്യാപ്പ് റോഡിൽ പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സംഘമാണ് പിടികൂടിയത്. വിൽപ്പനയ്ക്ക് വേണ്ടിയല്ല, സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാൻ കൊണ്ടു വന്നതാണ് ഈ മയക്കുമരുന്നുകളെന്ന് സംഘം മൊഴി നൽകി. പൊലീസ് പട്രോളിംഗിനിടെ പകൽ 01.30 മണിയ്ക്ക് ഗ്യാപ്പ് റോഡിന് താഴെ സേവന്തി കനാൽ ഭാഗത്ത് പ്രവർത്തിക്കുന്ന ഹോം സ്റ്റേയിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ശാന്തൻപാറ സബ്ബ് ഇൻസ്പെക്ടർ ഹാഷിം കെ എച്ചിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പ്രൊബേഷൻ എസ് ഐ അമൽരാജ്, സി പി ഒ നജീബ്, സി പി ഒ രമേഷ്, ഡബ്ല്യു സി പി ഒ ജിജിമോൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രതികളുടെ വിവരങ്ങൾ

1 സയോൺ - വയസ് 23

2 അതുൽ - വയസ് 20

3 വിഷ്ണു - വയസ് 20

4 അലറ്റ് - വയസ് 19

5 ഹാരീസ് - വയസ് 21

6 ആദിത്യൻ - വയസ് 20

7 സിന്‍റോ - വയസ് 23

8 സാവിയോ - വയസ് 19

9 സൂരജ് - വയസ് 26

10 അശ്വിൻ - വയസ് 21

11 എമിൽസൺ - വയസ് 21

12 അമൽ - വയസ് 25