Asianet News MalayalamAsianet News Malayalam

‌ട്രെയിനിലെത്തിയ പായ്ക്കറ്റുകൾ, രണ്ട് ഓട്ടോകളിലായി ക‌ടത്താനുള്ള ശ്രമം തകർത്ത് എക്സൈസ്; നാല് പേർ അറസ്റ്റിൽ

അന്യസംസ്ഥാനത്തുനിന്ന് ട്രെയിൻ മാർഗം തിരുവനന്തപുരത്ത് എത്തിച്ച കഞ്ചാവാണ് ഓട്ടോയിൽ കടത്തവെ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട നാല് പ്രതികൾ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റിലായി.

15 kg cannabis seized from Thiruvananthapuram near railway station btb
Author
First Published Dec 5, 2023, 1:35 AM IST

തിരുവനന്തപുരം: തിരുവനന്തപുരം പവർഹൗസ് റോഡിൽ വച്ച് രണ്ട് ഓട്ടോറിക്ഷകളിലായി കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ച 15 കിലോയോളം കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. അന്യസംസ്ഥാനത്തുനിന്ന് ട്രെയിൻ മാർഗം തിരുവനന്തപുരത്ത് എത്തിച്ച കഞ്ചാവാണ് ഓട്ടോയിൽ കടത്തവെ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട നാല് പ്രതികൾ സംഭവ സ്ഥലത്ത് വച്ച് അറസ്റ്റിലായി.

അതിയന്നൂർ പച്ചിക്കോട് സ്വദേശി സജീർ, വള്ളക്കടവ് സ്വദേശി ഫൈസൽ, ബീമാപ്പള്ളി സ്വദേശികളായ ഷെരീഫ്, അൻസാരി എന്നിവരാണ് അറസ്റ്റിലായത്. ഇവർ വന്ന റാഓട്ടോറിക്ഷകളും കസ്റ്റഡിയിലെടുത്തു. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലവൻ  അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി. അനികുമാറിന്റെ നേതൃത്വത്തിൽ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, ഐ.ബി യൂണിറ്റും, തിരുവനന്തപുരം റേഞ്ച് പാർട്ടിയും ചേർന്നാണ് പ്രതികളെ തന്ത്രപരമായി പിടികൂടിയത്.

എക്സൈസ് ഇൻസ്പെക്ടർമാരായ റ്റി.ആർ.മുകേഷ് കുമാർ, എസ്.മധുസൂദനൻ നായർ, ആർ.ജി രാജേഷ്, വി. ജി സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഷാജു, പ്രകാശ്, ജസ്റ്റിൻരാജ്, ബിനുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.വിശാഖ്, കെ.മുഹമ്മദലി, പി.സുബിൻ, രജിത്.കെ ആർ, ശങ്കർ, കൃഷ്ണകുമാർ, ശരത്ത്  വനിത സിവിൽ എക്സൈസ് ഓഫീസർ അജിതകുമാരി എക്സൈസ് ഡ്രൈവർമാരായ കെ.രാജീവ്, വിനോജ് ഖാൻ സേട്ട് എന്നിവരും പങ്കെടുത്തു.

രേഖാചിത്രത്തിലെ ആളെ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം; ക്രൈംബ്രാഞ്ച് അഭ്യ‍ർഥന, കുട്ടിയുടെ മരണത്തിൽ അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios