അച്ഛനൊപ്പം കരാട്ടേ ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് അപകടമുണ്ടായത്. ആര്യനാട് നിന്നും വന്ന വന്ന ബുള്ളറ്റ് ആക്ടീവ സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു.

തിരുവനന്തപുരം: ആര്യനാട് കണ്ണങ്കരമൂഴിക്ക് സമീപം ബുള്ളറ്റും ആക്‌ടീവയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം. രാവിലെ 11:30നായിരുന്നു സംഭവമുണ്ടായത്. ചെറുകുളം മധു ഭവനിൽ ബിനിഷിൻ്റെ മകൾ ആൻസി (15) ആണ് മരിച്ചത്. ഉഴമലയ്ക്കൽ എസ്എൻഎച്ച് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. അച്ഛനൊപ്പം കരാട്ടൈ ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ആര്യനാട് നിന്നും വന്ന വന്ന ബുള്ളറ്റ് ആക്ടീവ സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു. വിദ്യാർഥിനി സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ആക്ടീവ ഓടിച്ചിരുന്ന പിതാവ് ബിനീഷിനെ ഗുരുതര പരുക്കോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. മൃതദ്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ. മാതാവ്: - അനീഷ , സഹോദരൻ ആൻ്റോ.