തിരുവനന്തപുരം: നെടുമങ്ങാട് കരിപ്പൂരിൽ 16 വയസ്സുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. അമ്മയെയും അമ്മയുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഭർത്താവുമായി തെറ്റിപ്പിരിഞ്ഞ സ്ത്രീ കുട്ടിയുമായി നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 15 ദിവസമായി കുട്ടിയെയും അമ്മയെയും കാണാനില്ലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു.

അമ്മയെ പിന്നീട് സംശയാസ്പദമായ സാഹചര്യത്തിൽ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. അമ്മയെയും സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.