Asianet News MalayalamAsianet News Malayalam

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടു; കൊല്ലം ചടയമംഗലത്ത് 16 കാരിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടുമാസം മുൻപാണ് പതിനാറുകാരിയെ വിനോയ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. നിരന്തരമുള്ള ചാറ്റിലൂടെ പ്രണയത്തിലായി. തുടർന്ന് വിവാഹ വാഗ്ദാനം പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

16-year-old molested at Chadayamangalam, Kollam; The youth was arrested
Author
First Published Sep 1, 2024, 7:48 PM IST | Last Updated Sep 1, 2024, 7:51 PM IST

കൊല്ലം: കൊല്ലം ചടയമംഗലത്ത് 16 കാരിയെ പീഡിപ്പിച്ച കേസിൽ 22 കാരൻ അറസ്റ്റിൽ. കായംകുളം കീരിക്കാട് സ്വദേശി വിനോയ് ആണ് ചടയമംഗലം പൊലീസിന്റെ പിടിയിലായത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പ്രതി പീഡിപ്പിക്കുകയായിരുന്നു. 

രണ്ടുമാസം മുൻപാണ് പതിനാറുകാരിയെ വിനോയ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. നിരന്തരമുള്ള ചാറ്റിലൂടെ പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ വിവരം സ്കൂളിൽ അറിയിച്ചു. സ്കൂൾ അധികൃതർ കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. ഇതിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചടയമംഗലം പൊലീസിന് പരാതി നൽകി. പെൺകുട്ടിയുടെ ഫോണിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പിന്നാലെ കായംകുളത്തെ വീട്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്. 

അൻവറിന് പിന്നിൽ ആര്? ആരോപണങ്ങളിൽ മുഖ്യമന്ത്രി കടുത്ത വെട്ടിൽ, സിപിഎം മൗനത്തിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios