മുംബൈയിലേക്ക് ട്രെയിനിൽ പോയ കുട്ടി, പകുതി ദൂരം പിന്നിട്ടപ്പോൾ തിരിച്ചുവരികയായിരുന്നു. 

മലപ്പുറം: മലപ്പുറം തിരൂരിൽ നിന്ന് കാണാതായ 17കാരൻ വീട്ടിൽ തിരിച്ചെത്തി. തിരൂർ സ്വദേശി ഡാനിഷ് മുഹമ്മദാണ് ഇന്നലെ രാത്രി തിരിച്ചെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ച മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. 

പരാതിയില്‍ തിരൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്. മുംബൈയിലേക്ക് ട്രെയിനിൽ പോയ കുട്ടി, പകുതി ദൂരം പിന്നിട്ടപ്പോൾ തിരിച്ചുവരികയായിരുന്നു. 

'പ്രണയം ബസിലായി, യാത്ര തുടരുന്നു'; കണ്ണൂരിലെ 'വന്ദേ ഭാരതി'ൽ ഈ കപ്പിൾ ഹാപ്പിയാണ്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം