കുട്ടികൾക്ക് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കണ്ണൂര്‍: തലശ്ശേരി ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ 20 പേരെയാണ് ശരീര വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരെ ആദ്യം തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസ തടസ്സമുണ്ടായ 13 പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും തലശ്ശേരിയിലെ മറ്റു ആശുപത്രികളിലേക്കും മാറ്റി. 7 കുട്ടികൾ ആശുപത്രി വിട്ടു. അലർജി പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ.
