ആലുവ പുന്നേലിക്കടവിൽ പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു. മുപ്പത്തടം സ്വദേശി ലൈജുവിന്‍റെ മകൻ വൈഷ്ണവാണ് മരിച്ചത്

കൊച്ചി: ആലുവ പുന്നേലിക്കടവിൽ പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ പതിനെട്ടുകാരൻ മുങ്ങിമരിച്ചു. മുപ്പത്തടം സ്വദേശി ലൈജുവിന്‍റെ മകൻ വൈഷ്ണവാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഫുട്ബോൾ കളി കഴിഞ്ഞ് പെരിയാറിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വൈഷ്ണവ് ഒഴുക്കിൽ പെടുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും സ്കൂബ ഡൈവേഴ്സും നടത്തിയ തെരച്ചിലിലാണ് വൈഷ്ണവിനെ കണ്ടെത്തിയത്. പ്രാഥമിക ശുശ്രൂഷ ഉള്‍പ്പെടെ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ഓട്ടോ മറ്റൊരു വഴിയിലൂടെ പോയി, നിര്‍ത്താൻ പറഞ്ഞിട്ടും കേട്ടില്ല, പുറത്തേക്ക് ചാടിയ പെണ്‍കുട്ടിക്ക് പരിക്ക്

Asianet News Live | PP Divya | ADM Death | ഏഷ്യാനെറ്റ് ന്യൂസ് | By- Election | Malayalam News Live