ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് കാറിൽ കടത്തി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് യുവാക്കൾ കുടുങ്ങിയത്.
പത്തനംതിട്ട: ഹൈബ്രിഡ് കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി പാലത്തിനു സമീപത്തു നിന്നും രണ്ട് യുവാക്കളെ 5ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി ആറന്മുള പൊലീസ് പിടികൂടി. പത്തനംതിട്ട വികോട്ടയം സ്വദേശി ഫെബിൻബിജു, പ്രമാടം മറുർ സ്വദേശി സൗരവ് എസ് ദേവ് എന്നിവരാണ് അറസ്റ്റിലായത്. ഫെബിൻബിജു കൊച്ചിയിലും ബ്ലാംഗ്ലൂരും റ്റാറ്റു സ്റ്റുഡിയോ നടത്തുകയാണ്. സൗരവ് പത്തനംതിട്ട പൂങ്കാവിൽ കാർ വാഷ് വർക്ക് ഷോപ്പ് നടത്തുന്നു. ബാംഗ്ലൂരിൽ നിന്നും കഞ്ചാവ് കാറിൽ കടത്തി കൊണ്ടുവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിലാണ് യുവാക്കൾ കുടുങ്ങിയത്.
കുട്ടനാട്ടിൽ വയോധികയെ കെട്ടിയിട്ട് സ്വർണ്ണവും പണവും കവർന്ന സംഭവം; മുഖ്യപ്രതി കീഴടങ്ങി
