ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) ഓടിച്ച ബൈക്കിൽ നന്ദന ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു നന്ദന. അലക്ഷ്യമായി മുന്നോട്ടെടുത്ത ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

കൊച്ചി: ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറി ബൈക്കിൽ തട്ടിയുണ്ടായ അപകടത്തിൽ മരിച്ചു. പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ നന്ദന ഹരിപ്രസാദ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഓടെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ടിപ്പ് ടോപ്പ് ഫർണിച്ചർ ഷോപ്പിന് എതിർവശത്താണ് അപകടം നടന്നത്. ഗ്യാസ് കയറ്റിയ ലോറി അലക്ഷ്യമായി വലത്തേക്ക് നീങ്ങി ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണമായത്. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്റണി (22) ഓടിച്ച ബൈക്കിൽ നന്ദന ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു നന്ദന.

Add Asianetnews as a Preferred SourcegooglePreferred

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി അപ്രതീക്ഷിതമായി വലത്തേക്ക് തിരിച്ച് മുന്നോട്ട് എടുത്തപ്പോൾ പിന്നിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണംവിട്ട ബൈക്ക് പിന്നാലെ വന്ന കാറിൽ ഇടിച്ച് മറിഞ്ഞു. അബോധാവസ്ഥയിലായിരുന്ന നന്ദനയെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ഉച്ചയ്ക്ക് 12.25-ഓടെ മരിച്ചു റോഡിൽ തലയടിച്ച് വീണതാണ് നന്ദനയുടെ മരണത്തിനിടയാക്കിയത്. . പരിക്കേറ്റ അശ്വിൻ ആന്റണിയെ ഇടപ്പള്ളി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. പിതാവ് ഹരിപ്രദാസ് (സെൻട്രൽ ജിഎസ്ടി ഓഫീസ്), മാതാവ് സാന്റി (ശ്രീമൂലനഗരം പിഎച്ച്സി നഴ്സ്), സഹോദരി നിവേദ്യ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.