മൂന്ന് വർഷമായി 16 വയസ്സുകാരിയുമായി ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായിരുന്നു അനന്തു. ലഹരിയ്ക്ക് അടിമയായ യുവാവിന്റെ പെരുമാറ്റം മോശമായതിനെ തുടർന്ന് പെണ്‍കുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിന്റെ വൈരാഗ്യത്തില്‍ ഇയാള്‍ പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു

ചടയമംഗലം: കൊല്ലം ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ചവറ പന്മന സ്വദേശി 23 വയസ്സുള്ള അനന്തുവിനെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷമായി 16 വയസ്സുകാരിയുമായി ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായിരുന്നു അനന്തു. സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെ റിസോർട്ടിലും വീട്ടിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

ലഹരിയ്ക്ക് അടിമയായ യുവാവിന്റെ പെരുമാറ്റം മോശമായതിനെ തുടർന്ന് പെണ്‍കുട്ടി ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിന്റെ വൈരാഗ്യത്തിൽ അനന്തു പെൺകുട്ടിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. ചടയമംഗലം പോലീസിൽ പരാതി നൽകി. യുവാവ് പീഡിപ്പിച്ചെന്ന് പോലീസിന് മൊഴി നൽകി. ഒളിവിൽ പോയ പ്രതിയെ ഫോൺ നമ്പർ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സമാനമായ മറ്റൊരു സംഭവത്തില്‍ തിരുവനന്തപുരം പൂവാറില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ ലൈംഗിക പീഡനത്തിനിരയാക്കിയ മുൻ സൈനികൻ പിടിയിലായി. പൂവാർ സ്വദേശിയായ 56കാരനായ ഷാജിയാണ് ഒരു വർഷത്തോളം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടികളുടെ കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥ മുതലെടുത്തായിരുന്നു പീഡനം.

സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന കുടുംബത്തിന് ഷാജി പണം നൽകി സഹായിച്ചിരുന്നു. കുടുംബവുമായി അടുപ്പം സ്ഥാപിച്ചായിരുന്നു പീഡനം. മാതാപിതാക്കളില്ലാത്ത നേരത്ത് വീട്ടിലെത്തി, കുട്ടികളെ ഉപദ്രവിക്കുകയായിരുന്നു. കരസേനയിൽ നിന്നും വിരമിച്ചയാളാണ് ഷാജി. സ്കൂളിലെ കൗൺസലിംഗിനിടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

മറ്റൊരു സംഭവത്തില്‍ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിൽ മാർബിൾ തൊഴിലാളിയായ ഗ്വളിയോർ സ്വദേശിനിയുടെ നാലു വയസ്സുള്ള മകള്‍ പീഡനത്തിന് ഇരയായത് കഴിഞ്ഞ ദിവസമാണ്. ഇവരുടെ താമസ സ്ഥലത്തിന് സമീപമുള്ള കോട്ടേഴ്സിൽ താമസിക്കുന്ന പരിചയക്കാരൻ ആണ് കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ കുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയ പ്രതി നാലുവയസുകാരിക്ക് ശീതള പാനീയം നൽകി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. കരഞ്ഞോടി വന്ന കുട്ടി അമ്മയോട് കാര്യങ്ങൾ പറയുകയായിരുന്നു. സമയോചിതമായി ഇടപെട്ട അമ്മ പൊലീസ് കൺട്രോൾ റൂമിൽ നേരിട്ട് വിളിച്ചു വിവരം പറയുകയായിരുന്നു.