Asianet News MalayalamAsianet News Malayalam

24 കാരനെ മാന്നാറിലെ വീട്ടിൽ നിന്ന് പിടികൂടി: ചില്ലറയല്ല കച്ചവടം, പിടിച്ചത് 31 ലിറ്റര്‍ ചാരായം, 600 ലിറ്റർ കോട

ഇയാളുടെ പക്കൽ നിന്നും 31.500 ലിറ്റർ ചാരായവും 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സംഘം പിടിച്ചെടുത്തു

24 year old nabbed from rented house in Mannar 31 liters of country liquor seized
Author
First Published Aug 24, 2024, 8:03 PM IST | Last Updated Aug 24, 2024, 8:03 PM IST

മാന്നാർ: വാറ്റുചാരായവും, കോടയും വാറ്റുപകരണങ്ങളുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. മാന്നാർ വലിയകുളങ്ങര വാസുദേവം വീട്ടിൽ വാടകക്ക് താമസിക്കുന്ന ചെന്നിത്തല കാരാഴ്മ പടിഞ്ഞാറേ പൗവത്തിൽ കിഴകത്തിൽ വീട്ടിൽ സുനിൽ കുമാറി (24)നെയാണ് എക്സൈസ് സംഘം പിടികൂടിയത്. 

ഇയാളുടെ പക്കൽ നിന്നും 31.500 ലിറ്റർ ചാരായവും 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളും സംഘം പിടിച്ചെടുത്തു. ഓണ വിപണി ലക്ഷ്യമിട്ട് വൻ തോതിൽ ചാരായം വാറ്റാൻ പ്രതി പ്ലാൻ ചെയ്തിരുന്നു. ഇത് രഹസ്യമായി അറിഞ്ഞ ചെങ്ങന്നുർ എക്സൈസ് സംഘവും തന്ത്രപരമായി ഇയാളെ വലയിലാക്കുകയായിരുന്നു. 

സർക്കിൾ ഇൻസ്പെക്ടർ എം സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള ചെങ്ങന്നൂർ എക്സൈസ് റേഞ്ച് പാർട്ടിയും ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വാറ്റ് കണ്ടെത്തി പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജോഷി ജോൺ, ബാബു ഡാനിയേൽ, ആർ അശോകൻ, ആർ പ്രകാശ്, സിജു പി ശശി, പ്രദീഷ് പി നായർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കായ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

7 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞടുത്ത് ലോറി; അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios