മൊബൈൽ ഫോൺ തോട്ടിൽ പോയി, ഓട്ടോറിക്ഷ ഡ്രൈവർ തൂങ്ങിമരിച്ച നിലയില്‍
മൊബൈൽ ഫോണ്‍ തോട്ടില്‍ പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ തോമസിന്‍റെ ആത്മഹത്യാ കുറിപ്പ് പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു.
ആലപ്പുഴ: ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ നഗരസഭ കരളകംവാര്‍ഡ് തത്തംപള്ളി മുട്ടുങ്കല്‍ തങ്കച്ചന്റെ മകന്‍ തോമസ് മൈക്കിളാ(26)ണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് തോമസിനെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
മൊബൈൽ ഫോണ്‍ തോട്ടില്‍ പോയതിന്റെ വിഷമത്തിലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് എഴുതിയ തോമസിന്‍റെ ആത്മഹത്യാ കുറിപ്പ് പൊലീസ് പോക്കറ്റില്‍ നിന്ന് കണ്ടെടുത്തു. തോടിന് സമീപത്തെ മരക്കൊമ്പിലാണ് തോമസിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് നോര്‍ത്ത് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ച് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ സംസ്‌കരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056