ചേർത്തല: മത്സ്യം പിടിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 16-ാം വാർഡില്‍ പരേതനായ കുന്നുമ്മേൽ കെ.ആർ ജോസഫിൻറെ മകൻ നിഖിൽ റാഫേൽ (28) ആണ് മരിച്ചത്.

അഴീക്കൽ പൊഴിച്ചാലിൽ ആരാശുപുരം പള്ളിക്ക് പടിഞ്ഞാറ് കൂട്ടുകാരുമൊത്തു മീൻ പിടിക്കാൻ ഇറങ്ങിയതിനിടെയാണ് നിഖിൽ ഒഴുക്കിൽപ്പെട്ടത്. കൂടെ ഉണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. വെള്ളിയാഴ്ച്ച വൈകിട്ട് ആറിനായിരുന്നു സംഭവം. 

ചേർത്തലയിൽ നിന്ന് അഗ്നിശമനസേന രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ വീണ്ടും തിരച്ചിലിനിടെ നിഖിലിൻറെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

മത്സ്യബന്ധനത്തിന് വേമ്പനാട്ട് കായലിൽ പോയ യുവാവ് വള്ളം മറിഞ്ഞ് മരിച്ചു

കണ്ണൂരിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ