സ്കൂട്ടറിൽ ഒളിച്ച് കടത്തിയത് 'പാക്കറ്റ്' മദ്യം, വയനാട്ടിൽ 29കാരനിൽ നിന്ന് കണ്ടെത്തിയത് 26 കുഞ്ഞൻ പാക്കറ്റുകൾ
ഗുണ്ടൽപേട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 73 ഇ 8679 നമ്പർ സ്കൂട്ടർ പരിശോധിച്ചതിലാണ് 26 പാക്കറ്റ് മദ്യം കണ്ടെത്തിയത്
സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നും വിൽപ്പനക്കായി കൊണ്ടുവരികയായിരുന്ന 26 പാക്കറ്റ് മദ്യവുമായി യുവാവ് പൊലീസ് പിടിയിലായി. കിടങ്ങനാട് ഓടക്കുനി ഒ.വി ബാബു(29) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുത്തങ്ങ പൊലീസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് 29കാരൻ പിടിയിലായത്. ഗുണ്ടൽപേട്ട ഭാഗത്തു നിന്നും ബത്തേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ 73 ഇ 8679 നമ്പർ സ്കൂട്ടർ പരിശോധിച്ചതിലാണ് 26 പാക്കറ്റ് മദ്യം കണ്ടെത്തിയത്.
കർണാടകയിൽ മാത്രം വിൽപ്പന നടത്താവുന്നപാക്കറ്റ് മദ്യമാണ് കണ്ടെത്തിയത്. മുത്തങ്ങ ചെക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ, എ എസ് ഐ ജയപ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫീസറായ ഷൈജു, സിവിൽ പൊലീസ് ഓഫീസർമാരായ സബിരാജ്, വരുൺ ഗോപകുമാർ തുടങ്ങിയവരാണ് പരിരോധന കൂടാതെ സംഘത്തിലുണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം