പത്തനംത്തിട്ട: വടശ്ശേരിക്കരയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ 30 ഓളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. ആങ്ങമൂഴി അടൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.