പോണ്ടിച്ചേരിയിൽ മാത്രം വിൽപന നടത്താനും ഉപയോഗിക്കാനും അനുവാദമുള്ള ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു.

മലപ്പുറം: സ്‌കൂട്ടറിൽ മദ്യം എത്തിച്ച് വിൽപന നടത്തുന്ന 'ഐസക് ന്യൂട്ടൻ' പിടിയിൽ. വെസ്റ്റ് ബംഗാൾ ബർദ്ദമാൻ ഹമീദ്പൂർ ഐസക് ന്യൂട്ടൻ (30) നെയാണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയായ ഇയാൾ കൊടിഞ്ഞി ചെറുപാറയിലും പരിസരപ്രദേശങ്ങളിലുമുള്ള അതിഥി തൊഴിലാളികൾക്കും മറ്റും സ്‌കൂട്ടറിൽ മദ്യം എത്തിച്ചു കൊടുക്കലാണ് ഇയാളുടെ തൊഴിൽ. പോണ്ടിച്ചേരിയിൽ മാത്രം വിൽപന നടത്താനും ഉപയോഗിക്കാനും അനുവാദമുള്ള ഏഴ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടിച്ചെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....