നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് 17കാരൻ.

കാസർകോട്: പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച 36കാരിക്കെതിരെ പോക്സോ കേസെടുത്ത് പൊലീസ്. മറ്റൊരു പോക്സോ കേസിൽ 17കാരന്റെ മൊഴിയെടുക്കന്നതിനിടെയാണ് ലൈംഗികാതിക്രമ വിവരം പൊലീസറിഞ്ഞത്. നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ് 17കാരൻ. ഹോസ്ദുർഗ് സ്റ്റേഷനിലുള്ള കേസിൽ മൊഴി എടുക്കന്നതിനിടെയാണ് 36കാരിയുടെ അതിക്രമം വെളിപ്പെടുത്തിയത്. യുവതിക്കെതിരെ ഹോസ്‌ദുർഗ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് രാജപുരം പൊലീസിന് കൈമാറി. കേസിൽ രാജപുരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Add Asianetnews as a Preferred SourcegooglePreferred