ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51കാരി മരിച്ചു 

കാസർകോട്: ദേശീയപാതയിൽ കാസർകോട് അടുക്കത്ത്ബയലിൽ റോഡ് മുറിച്ച് കടക്കവേ കാറിടിച്ച് 51 വയസുകാരി മരിച്ചു. അടുക്കത്ത്ബയൽ സ്വദേശി നസിയ ആണ് മരിച്ചത്. വൈകുന്നേരം അഞ്ചരക്കാണ് അപകടം. റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം ഏഴ് മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

YouTube video player