പതിനേഴുകാരനായ വിദ്യാര്‍ത്ഥിയെ മുന്‍പ് പുല്‍പ്പള്ളിയില്‍ വെച്ച് ഇയാള്‍ പീഡിപ്പിച്ചിരുന്നു. പിന്നീട് ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കുട്ടിയെ കാട്ടിക്കുളത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ അറസ്റ്റിലായി. കാട്ടിക്കുളത്തെ വ്യാപാരിയും പുല്‍പ്പള്ളി പാടിച്ചിറ സ്വദേശിയുമായ ജോസ് (54)ആണ് അറസ്റ്റിലായത്. തിരുനെല്ലി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പതിനേഴുകാരനായ വിദ്യാര്‍ത്ഥിയെ മുന്‍പ് പുല്‍പ്പള്ളിയില്‍ വെച്ച് ഇയാള്‍ പീഡിപ്പിച്ചിരുന്നു. പിന്നീട് ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി കുട്ടിയെ കാട്ടിക്കുളത്ത് വെച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. വിദ്യാര്‍ത്ഥിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോയുടെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.