യുവതിയുടെ പക്കല്‍നിന്ന് പലതവണകളായി   സ്വര്‍ണം വാങ്ങി പണയംവെച്ചു. ബാങ്ക് അക്കൗണ്ടില്‍നിന്ന് എട്ടേകാല്‍ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചുനല്‍കുകയും ചെയ്തില്ല.  

ചാവക്കാട്: തൃശ്ശൂരില്‍ സാമൂഹികമാധ്യമം(Social media) വഴി പരിചയപ്പെട്ട യുവതിയെ(woman) പീഡിപ്പിച്ചയാളെ(rape) പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ തേക്കേനട വാകയില്‍ മഠം പദ്മനാഭനെ (54)യാണ് ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. സെല്‍വരാജിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. ഫേസ്ബുക്ക്(facebook) വഴി ഏഴുമാസം മുമ്പ് പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി, ലോഡ്ജ് മുറികളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിലാണ് നടപടി.

യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പല സ്ഥലങ്ങളെത്തിച്ച് പീഡിപ്പിച്ചത്. ഇയാള്‍ മുമ്പ് ഒരു വിവാഹം കഴിച്ചതാണ്. ഇക്കാര്യം പ്രതി യുവതിയില്‍ നിന്നും മറച്ചുവെച്ചു. പീഡനത്തിന് പുറമെ യുവതിയില്‍ നിന്നും വന്‍ തുകയും പദ്മനാഭന്‍ തട്ടിയെടുത്തു. യുവതിയുടെ പക്കല്‍നിന്ന് പലതവണകളായി സ്വര്‍ണം വാങ്ങി പണയംവെച്ചു. ബാങ്ക് അക്കൗണ്ടില്‍നിന്ന് എട്ടേകാല്‍ ലക്ഷത്തോളം രൂപ കൈപ്പറ്റിയത് തിരിച്ചുനല്‍കുകയും ചെയ്തില്ല. 

ചതിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചാവക്കാടു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ.മാരായ എസ്. സിനോജ്, എ.എം. യാസിര്‍, സി.പി.ഒ. എം. ഗീത, സി.പി.ഒ.മാരായ ജെ.വി. പ്രദീപ്, ജയകൃഷ്ണന്‍, ബിനില്‍ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.