രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു.

ആലപ്പുഴ: പുറക്കാട്ടിൽ ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം. നിയന്ത്രണം തെറ്റിയ കാറിടിച്ചാണ് ഏഴ് വയസ്സുകാരി മരിച്ചത്. നൂറനാട് മാമൂട് ജലീൽ- സുനിത ദമ്പതികളുടെ മകൾ നസ്രിയ ആണ് മരിച്ചത്. രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർക്ക് ഗുരുതര പരിക്കേറ്റു. പുറക്കാട് പുന്തലയിലായിരുന്നു നാടിനെ നടുക്കിയ അപകടം. 

പരിയാരത്തെ വാഹനാപകടം, പരിക്കേറ്റ യുവാവും മരിച്ചു

കണ്ണൂർ: പരിയാരത്തെ വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. പാച്ചേനി സ്വദേശി ലോപേഷാണ് മരിച്ചത്. രാവിലെ ഏഴരയോടെയാണ് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ലോപേഷിനൊപ്പം സഞ്ചരിച്ചിരുന്ന സഹോദരി സ്നേഹ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

ലോപേഷിനെ ഗുരുതര പരിക്കുകളോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്. പരിയാരം അലക്യം പാലത്തിന് സമീപം രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. മംഗലാപുരം ഭാഗത്ത് നിന്ന് കോഴി കയറ്റി വന്ന പിക്കപ്പ് വാനും തളിപ്പറമ്പ് ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന ബൈക്കുമാണ് അപകടത്തിൽ പെട്ടത്.