കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപം അമിതവേഗതയിലെത്തിയ കാറിടിച്ച് ഉള്ളിയേരി സ്വദേശിയായ വി ഗോപാലൻ (72) മരിച്ചു. അപകടത്തിൽ സാജിത എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. റോഡരികിലൂടെ നടന്നുപോകുന്നതിനിടെയായിരുന്നു അപകടം. 

കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്റിന് സമീപമുണ്ടായ അപകടത്തില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു. ഉള്ളിയേരി പാലോറമലയില്‍ വി ഗോപാലന്‍(72) ആണ് മരിച്ചത്. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ അമിതവേഗതയിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സാജിത എന്ന സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 6.30 ഓടുകൂടിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോപാലന്റെ മൃതദേഹം ഗവ. മെഡിക്കല്‍ കോളേജിലേക്ക് ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം താനൂര്‍ സ്വദേശിയായ ഡോക്ടര്‍ റിയാസും ഒരു കുട്ടിയുമായിരുന്നു കാറിലുണ്ടായിരുന്നത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകള്‍ ചുമത്തി പൊലീസ് റിയാസിനെ അറസ്റ്റ് ചെയ്തു. കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.