ബൈക്ക് യാത്രക്കാരന്‍ ഉപേക്ഷിച്ച പൊതി പരിശോധിച്ചപ്പോളാണ് രാസലഹരിയാണെന്ന് കണ്ടെത്തിയത്. രാസലഹരി കൈമാറാനായി പൊതി ഉപേക്ഷിച്ചതാണെന്നാണ് സൂചന.

കോഴിക്കോട്: വടകര ആയഞ്ചേരിയില്‍ നിന്ന് 95 ഗ്രാം മെത്താഫിറ്റമിന്‍ പിടികൂടി. ബൈക്ക് യാത്രക്കാരന്‍ ഉപേക്ഷിച്ച പൊതി പരിശോധിച്ചപ്പോളാണ് രാസലഹരിയാണെന്ന് കണ്ടെത്തിയത്. രാസലഹരി കൈമാറാനായി പൊതി ഉപേക്ഷിച്ചതാണെന്നാണ് സൂചന. ബൈക്ക് യാത്രക്കാരന്‍ പൊതി ഉപേക്ഷിച്ച ഉടന്‍ സമീപത്തേക്ക് ഒരു കാര്‍ വന്നു. എന്നാല്‍ നാട്ടുകാരെ കണ്ട് നിര്‍ത്താതെ പോയി എക്സൈസ് കേസ്സെടുത്തു.ആരേയും പിടികൂടിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player