കാണാതാകുമ്പോൾ ചെറിയ ബ്ലാക്ക് കളർ ഷോൾഡർ ബാഗ് ധരിച്ചിരുന്നു. കുട്ടിയെകുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം.
കൊച്ചി: ഇടപ്പള്ളിയിൽ 13 കാരനെ കാണാനില്ലെന്ന് പരാതി. എളമക്കര സ്വദേശി മുഹമ്മത് ഷിഫാനെയാണ് കാണാതായത്. രാവിലെ സ്കൂളിൽ പരീക്ഷ എഴുതാൻ പോയതായിരുന്നു. എന്നാൽ കുട്ടി തിരികെ എത്തിയില്ല. ഇടപ്പള്ളിയിലെ സ്വകാര്യ സ്കൂളിലാണ് കുട്ടി പഠിക്കുന്നത്. കുട്ടി സ്കൂൾ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. കാണാതാകുമ്പോൾ ചെറിയ ബ്ലാക്ക് കളർ ഷോൾഡർ ബാഗ് ധരിച്ചിരുന്നു. കുട്ടിയെകുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം.


